വിമതര്‍ക്ക് മുന്നറിയിപ്പുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍

കോഴിക്കോട്: വിമതര്‍ക്ക് മുന്നറിയിപ്പുമായി കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍. മത്സരത്തില്‍ നിന്ന് പിന്മാറി യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ നല്‍കുന്നതായി നോട്ടീസ് ഇറക്കണം. ഇതിനായി വിമത സ്ഥാനാര്‍ഥികള്‍ക്ക് 48 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ടെന്നും അല്ലാത്തപക്ഷം കടുത്ത നടപടി നേരിടേണ്ടിവരുമെന്നും ഡിസിസി പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി.

‘സീറ്റ് ചര്‍ച്ചകളും തീരുമാനങ്ങളെല്ലാം തന്നെ വളരെ സൗഹാര്‍ദപരമായിരുന്നു. സീറ്റ് വിഭജനത്തോട് ഘടകകക്ഷികള്‍ക്കും നല്ല പ്രതികരണമായിരുന്നു. അടിത്തട്ടില്‍ ചര്‍ച്ച നടത്തിയാണ് മുകള്‍ത്തട്ടില്‍ തീരുമാനമെടുത്തത്. എന്നാല്‍, മൂന്നിടങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വിമത സ്ഥാനാര്‍ഥികള്‍ കളത്തിലിറങ്ങിയിട്ടുണ്ട്. മത്സരത്തില്‍ നിന്ന് പിന്മാറുന്നതിനായി ഇവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.’ പ്രവീണ്‍കുമാര്‍ വ്യക്തമാക്കി.

‘പലരും നോമിനേഷന്‍ നല്‍കിയിരുന്നു. ആവശ്യപ്പെട്ടതിനനുസരിച്ച് അവരെല്ലാം പിന്മാറിയതാണ്. മൂന്ന് പേര്‍ ഇനിയും പിന്മാറിയിട്ടില്ലെന്നാണ് മനസ്സിലാക്കുന്നത്. ഈ മൂന്നുപേര്‍ക്കും ഞങ്ങള്‍ 48 മണിക്കൂര്‍ സമയം നല്‍കിയിട്ടുണ്ട്. ഈ സമയത്തിനുള്ളില്‍ മത്സരരംഗത്ത് നിന്ന് പിന്മാറി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായി നോട്ടീസ് ഇറക്കണം. അല്ലാത്ത പക്ഷം കടുത്ത നടപടിയുണ്ടാകും.’ പ്രവീണ്‍കുമാര്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 25 ചൊവ്വാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.

Next Story

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 25-11-25 ചൊവ്വ ഒ.പി .വിഭാഗങ്ങൾ. പ്രധാന ഡോക്ടർമാർ

Latest from Main News

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്തു

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് ജില്ലാ കലക്ടർ സ്‌നേഹിൽ കുമാർ സിങ് ഉദ്ഘാടനം ചെയ്തു.

‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങും

തിരുവനന്തപുരം: സ്ത്രീകളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി കേരള സർക്കാർ ആവിഷ്കരിച്ച ‘സ്ത്രീ സുരക്ഷാ പദ്ധതി’യുടെ അപേക്ഷകൾ ഡിസംബർ 22 മുതൽ സ്വീകരിച്ചു തുടങ്ങും. ksmart.lsgkerala.gov.in എന്ന

റെയിൽവേ യാത്രാ നിരക്കുകൾ പരിഷ്കരിക്കുന്നു

ന്യൂഡൽഹി: റെയിൽവേ യാത്രാ നിരക്കുകൾ പരിഷ്കരിക്കുന്നു. റെയിൽവേയുടെ പ്രവർത്തനച്ചെലവ് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ 2025 ഡിസംബർ 26 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

ശ്രീനിവാസന് വിട നൽകി കേരളം

കൊച്ചി: മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച മറക്കാനാകാത്ത ഓർമകൾ സമ്മാനിച്ച അതുല്യ പ്രതിഭ നടൻ ശ്രീനിവാസന് വിട നൽകി കേരളം. ഇന്ന് രാവിലെ 11 മണിയോടെ

വിജയ് ഹസാരെ ട്രോഫി – കേരള ടീമിനെ രോഹൻ കുന്നുമ്മൽ നയിക്കും

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹൻ കുന്നുമ്മലാണ് ക്യാപ്റ്റൻ. 19 അം​ഗ ടീമിൽ സഞ്ജു സാംസൺ, വിഷ്ണു