കെ.മുകുന്ദൻ ജനമനസ് അറിഞ്ഞ മാധ്യമ പ്രവർത്തകൻ: ചന്ദ്രൻ പൂക്കാട്

ജന മനസ് അറിഞ്ഞ മാധ്യമ പ്രവർത്തകനായിരുന്നു കെ. മുകുന്ദൻ എന്ന് എഴുത്തുകാരൻ ചന്ദ്രൻ പൂക്കാട് പറഞ്ഞു. അധ്യാപകനും മാധ്യമ പ്രവർത്തകനുമായിരുന്ന കെ.മുകുന്ദൻ്റെ രണ്ടാം ചരമ വാർഷികത്തോടനുബന്ധിച്ച് സുഹൃദ് സംഘം കുറ്റ്യാടി സംഘടിപ്പിച്ച അനുസ്മരണ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അനുസ്മരണ സമിതി ചെയർമാൻ എം.കെ. ശശി അദ്ധ്യക്ഷനായി. കൺവീനർ പി.പി.ദിനേശൻ അനുസ്മരണ പ്രഭാഷണം നടത്തി. കായക്കൊടി ഗ്രാമ പഞ്ചായത്ത് അംഗം അഹമ്മദ് കുമ്പളംകണ്ടി, കെ.കെ. ഷനിത്ത്, റാഫി കണ്ണങ്കൈ, എ. റഷീദ്, എം.പി. സുമേഷ്, യു.വി.വിനോദൻ, പി.പി. നിഖിൽ തുടങ്ങിയവർ സംസാരിച്ചു

Leave a Reply

Your email address will not be published.