ജില്ലാ പഞ്ചായത്ത് പയ്യോളിഅങ്ങാടി ഡിവിഷൻ യൂ.ഡി.എഫ്.&ആർ.എം.പി സ്ഥാനാര്‍ത്ഥി പി.സി.ഷീബയുടെ തിക്കോടി പഞ്ചായത്ത് പ്രചരണത്തിന് തുടക്കമായി

അന്തരിച്ച കോൺഗ്രസ്സ് നേതാവും മുൻ.എം.എൽ. എ.യുമായ മണിമംഗലത്ത് കുട്യാലി സാഹിബിന്റെ വീട്ടിൽനിന്ന് സഹദർമണി കുഞ്ഞിയിഷ ഉമ്മയുടെ ആശിർവാദങ്ങളോടെ ജില്ലാ പഞ്ചായത്ത് പയ്യോളിഅങ്ങാടി ഡിവിഷൻ യൂ.ഡി.എഫ്.&ആർ.എം.പി സ്ഥാനാര്‍ത്ഥി പി.സി.ഷീബ തിക്കോടി പഞ്ചായത്ത് പ്രചരണത്തിന്  തുടക്കം കുറിച്ചു. യു.ഡി.എഫ്.നേതാക്കളായ ജയചന്ദ്രൻ കുറ്റിയിൽ, വി.പി.നാസർ, ടി.പി.ഗോപാലൻ, കുഞ്ഞമ്മത് ആർ.കെ,  സമീർബാബു മണിമംഗലത്ത്, മുനീർ.പി.കെ, ബാലൻ തൊടുവയൽ, ബ്ലോക്ക് ഗ്രാമ പഞ്ചായത്ത് സ്ഥാനാര്‍ത്ഥികളായ ലിഷ കൈനോത്ത്, റാഷിദടീച്ചർ എന്നിവർ ഒപ്പമുണ്ടായിരുന്നു. ഇവർ ഗൃഹസന്ദർശനത്തിലും വാർഡു കൺവെൻഷനുകളിലും പങ്കെടുത്തു. പയ്യോളി ഡിവിഷന്റെ സമഗ്രമായ തുടർവികസനത്തിന് ഊന്നൽ നൽകിയുള്ള പ്രവർത്തനത്തിന് നേതൃത്വം കൊടുക്കുമെന്ന് പി.സി.ഷീബ പറഞ്ഞു.

Leave a Reply

Your email address will not be published.