ചക്കിട്ടപാറ ടൗണിലെ വാരിക്കുഴിക്കെതിരെ പ്രതികരിച്ച് സ്ഥാനാർത്ഥി രാജൻ വർക്കിയുടെ വേറിട്ട പ്രചരണത്തിനു തുടക്കം

സ്ഥാനാർത്ഥിയുടെ വേറിട്ട പ്രചരണം ചക്കിട്ടപാറയിൽ ഇന്നലെ അരങ്ങേറി. ഗ്രാമപഞ്ചായത്തിലെ വാർഡ് പതിനൊന്നിൽ മത്സരിക്കുന്ന കേരളാ കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി രാജൻ വർക്കിയുടെ പ്രചരണമാണ് വോട്ടർമാരുടെ ശ്രദ്ധയാകർഷിച്ചത്. മലയോര ഹൈവേ നിർമ്മാണത്തിൻ്റെ ഭാഗമായി ചക്കിട്ടപാറ ടൗണിൽ പതിനൊന്നാം വാർഡിൻ്റെ ഭാഗമായ രണ്ട് കടകൾക്കു മുന്നിൽ ഇവർക്കും പൊതു ജനങ്ങൾക്കും ശല്യമുണ്ടാക്കി നാല് മാസം മുമ്പ് വലിയ ഗർത്തങ്ങൾ ഉണ്ടാക്കുകയുണ്ടായി. ഇത് എന്തിനാണെന്നും ആരാണെന്നും ചോദിക്കുന്ന പ്ലക്കാർഡ് കഴുത്തിൽ തൂക്കി 2 ഭാഗത്തും സ്ഥാനാർത്ഥി മൗനം പാലിച്ച് നിന്നു. ഇത് ഒന്നൊന്നര ചോദ്യമാണെന്ന ഉത്തരം വോട്ടർമാരിൽ ചിലർ അഭിപ്രായപ്പെടുകയുണ്ടായി. ഒരു വോട്ട് പോലും ലഭിക്കുകയില്ലെന്ന് മറ്റു ചിലർ ഉരുവിട്ടു. ഒന്നിനു പകരം 2 വോട്ട് കിട്ടിയാൽ രാജൻ വർക്കി വിജയിച്ചെന്ന അഭിപ്രായവും ഒപ്പം ഉയർന്നു.

ചക്കിട്ടപാറ ടൗണിൽ മലയോര ഹൈവേ നിർമ്മിക്കുമ്പോൾ റോഡിൻ്റെ വീതി നിയമാനുസൃതം കൃത്യമായി നിർണയിക്കണമെന്ന് കടയുടമകൾ പറഞ്ഞിരുന്നു. അതിനു ശേഷമാണ് ആരുടേയോ നിർദ്ദേശത്തിൻ്റെ അടിസ്ഥാനത്തിൽ ഇവരുടെ ഷോപ്പിനു മുമ്പിൽ ജനങ്ങളുടെ പോക്കു വരവിനു ക്ളേശമുണ്ടാക്കി ആഴമുള്ള കുഴിയുണ്ടാക്കിയത്. ചക്കിട്ടപാറ ടൗണിൻ്റെ ഹൃദയഭാഗത്താണ് ഒരു ഗർത്തം. വാഹനങ്ങൾക്കും ആളുകൾക്കും കടന്നു പോകാൻ ഇവിടെ ബുദ്ധിമുട്ടാണ്. നാടിൻ്റെ വികസനം സുഗമമായി നടക്കണമെന്ന അഭിപ്രായമുള്ള വ്യാപാരി വ്യവസായി ഏകോപന സമിതി ചക്കിട്ടപാറ യൂണിറ്റ് പ്രസിഡൻ്റ് കാരിത്തടത്തിൽ ബെന്നി സെബാസ്റ്റ്യൻ്റെ തുണി ഷോപ്പിൻ്റെ മുന്നിലാണ് ഒരു ഗർത്തമുള്ളത്. ചക്കിട്ടപാറയുടെ പ്രഥമ പഞ്ചായത്ത് പ്രസിഡൻ്റ് അന്തരിച്ച കെ.ടി.ദേവസ്യയുടെ മകനാണ് ബെന്നി. ടൗണിലെ രണ്ടു കുഴികളും കടക്കാർക്കും നാട്ടുകാർക്കും ഒരു പോലെ പ്രശ്‌നം തന്നെയാണ്.

Leave a Reply

Your email address will not be published.

Previous Story

സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കൊയിലാണ്ടി ഓഫീസിന് മുന്നിൽ കെ.സി .ഇ.എഫ് ധർണ നടത്തി

Next Story

വാഹനാപകടത്തിൽ കാറിന്നുള്ളിൽ കുടുങ്ങിയ സ്കൂട്ടർ യാത്രക്കാരനെ രക്ഷപ്പെടുത്തി

Latest from Local News

വയോജനങ്ങൾക്ക് ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടത്തി

നമ്മുടെ കീഴരിയൂർ സുകൃതം വയോജന ക്ലബിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ആര്യോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. യോഗ നെച്ചോറപ്പതി ഡോ.പി. അശോകൻ ക്ളാസ്

വാഹനാപകടത്തിൽ കാറിന്നുള്ളിൽ കുടുങ്ങിയ സ്കൂട്ടർ യാത്രക്കാരനെ രക്ഷപ്പെടുത്തി

വാഹനാപകടത്തിൽ കാറിന്നുള്ളിൽ കുടുങ്ങി പോയ സ്കൂട്ടർ യാത്രക്കാരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. ഗുരുതര പരിക്കേറ്റ ബാലുശ്ശേരി എരമംഗലം ചെറിയ പറമ്പിൽ സി.പി.

സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കൊയിലാണ്ടി ഓഫീസിന് മുന്നിൽ കെ.സി .ഇ.എഫ് ധർണ നടത്തി

സഹകരണ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച സർക്കാർ നടപടിക്കെതിരെ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കൊയിലാണ്ടി ഓഫീസിന് മുന്നിൽ കെ.സി.ഇഎഫ് (കേരള കോ-ഓപ്പറേറ്റീവ്

ജില്ലാ പഞ്ചായത്ത് പയ്യോളിഅങ്ങാടി ഡിവിഷൻ യൂ.ഡി.എഫ്.&ആർ.എം.പി സ്ഥാനാര്‍ത്ഥി പി.സി.ഷീബയുടെ തിക്കോടി പഞ്ചായത്ത് പ്രചരണത്തിന് തുടക്കമായി

അന്തരിച്ച കോൺഗ്രസ്സ് നേതാവും മുൻ.എം.എൽ. എ.യുമായ മണിമംഗലത്ത് കുട്യാലി സാഹിബിന്റെ വീട്ടിൽനിന്ന് സഹദർമണി കുഞ്ഞിയിഷ ഉമ്മയുടെ ആശിർവാദങ്ങളോടെ ജില്ലാ പഞ്ചായത്ത് പയ്യോളിഅങ്ങാടി