ആവേശ കൊടുമുടിയേറി അരിക്കുളം പഞ്ചായത്ത് യുഡിഎഫ് കൺവെൻഷൻ

അരിക്കുളം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫിന്റെ മുഴുവൻ സ്ഥാനാർത്ഥികളെയും അണിനിരത്തിക്കൊണ്ട് ആറര പതിറ്റാണ്ടുകളുടെ അഴിമതിഭരണം തൂത്തെറിഞ്ഞ് വിജയക്കൊടി പാറിക്കാനുള്ള യുഡിഎഫ് ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു . അരിക്കുളത്ത് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ കെപിസിസി ജനറൽ സെക്രട്ടറി വിദ്യാബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി രാമദാസിന്റെ അധ്യക്ഷതയിൽ നിയോജകമണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് ആർ കെ മുനീർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ഡിവിഷൻ സ്ഥാനാർത്ഥികളായ ലത കെ പൊറ്റയിൽ, റീമ കുന്നുമ്മൽ, ബ്ലോക്ക് സ്ഥാനാർത്ഥികളായ ഹാഷിം കാവിൽ, സുഹറ ഇ കെ, 15ാം വാർഡിലെയും യുഡിഎഫ് സ്ഥാനാർത്ഥികൾ, മണ്ഡലം പ്രസിഡണ്ട് ശശി ഊട്ടേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് അഹമ്മദ് മൗലവി, അഷറഫ് എൻ കെ സീ നാസർ, എൻ കെ ഉണ്ണികൃഷ്ണൻ, കെ അഷറഫ് മാസ്റ്റർ, ഒക്കെ ചന്ദ്രൻ മാസ്റ്റർ മറുവ അരിക്കുളം ബീനാ വരമ്പച്ചേരി എന്നിവർ സംസാരിച്ചു .

Leave a Reply

Your email address will not be published.