വാഹനാപകടത്തിൽ കാറിന്നുള്ളിൽ കുടുങ്ങിയ സ്കൂട്ടർ യാത്രക്കാരനെ രക്ഷപ്പെടുത്തി

വാഹനാപകടത്തിൽ കാറിന്നുള്ളിൽ കുടുങ്ങി പോയ സ്കൂട്ടർ യാത്രക്കാരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. ഗുരുതര പരിക്കേറ്റ ബാലുശ്ശേരി എരമംഗലം ചെറിയ പറമ്പിൽ സി.പി. മുഹമ്മദി (55) നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് കൊയിലാണ്ടി താമരശ്ശേരി സംസ്ഥാനപാതയിൽ കുറുവങ്ങാട് ആയിരുന്നു സംഭവം. കൊയിലാണ്ടി ഭാഗത്ത് നിന്നും ബാലുശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം വിട്ട് സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ യാത്രക്കാരൻ കാറിന്റെ അടിഭാഗത്തെ എൻജിന്റെ ഭാഗത്ത് തല കുടുങ്ങിയ നിലയിൽ ആയിരുന്നു. നാട്ടുകാർ ഓടിക്കൂടി രക്ഷാപ്രവർത്തനം നടത്തിയിട്ടും ഇദ്ദേഹത്തെ കാറിനുള്ളിൽ നിന്ന് പുറത്തേക്ക് കൊണ്ടുവരാൻ സാധിച്ചില്ല.

വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ഹൈഡ്രോളിക് കട്ടർ ഉപയോഗിച്ച് കാറിൻ്റെ ഒരു ഭാഗം നിക്കി അപകടത്തിൽപ്പെട്ടയാളെ പുറത്തെടുക്കുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജിലും എത്തിച്ചു. കൊയിലാണ്ടി ഫയർ സ്റ്റേഷൻ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ  പി.എം.അനിൽകുമാറിൻ്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ബി.കെ.അനൂപ് കെ, ഫയർ ജീവനക്കാരായ ഹേമന്ത്, ബിനീഷ്, ലിനീഷ്, എസ്.പി.സുജിത്, നിധിൻരാജ്, ഹോം ഗാർഡുമാരായ സുധീഷ്, രാമദാസ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടു.

Leave a Reply

Your email address will not be published.

Previous Story

ചക്കിട്ടപാറ ടൗണിലെ വാരിക്കുഴിക്കെതിരെ പ്രതികരിച്ച് സ്ഥാനാർത്ഥി രാജൻ വർക്കിയുടെ വേറിട്ട പ്രചരണത്തിനു തുടക്കം

Next Story

വയോജനങ്ങൾക്ക് ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടത്തി

Latest from Local News

കൊയിലാണ്ടി, കോഴിക്കളത്തിൽ താമസിക്കും പുന്നവളപ്പിൽ നാരായണി അന്തരിച്ചു

കൊയിലാണ്ടി: കോഴിക്കളത്തിൽ താമസിക്കും പുന്നവളപ്പിൽ നാരായണി (86) അന്തരിച്ചു. മക്കൾ : പ്രേമൻ, പ്രസാദ്, ഉഷ, പ്രകാശൻ, വിനോദ്. മരുമക്കൾ :

വയോജനങ്ങൾക്ക് ആരോഗ്യ ബോധവത്ക്കരണ ക്ലാസ് നടത്തി

നമ്മുടെ കീഴരിയൂർ സുകൃതം വയോജന ക്ലബിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ആര്യോഗ്യ ബോധവത്കരണ ക്ലാസ് നടത്തി. യോഗ നെച്ചോറപ്പതി ഡോ.പി. അശോകൻ ക്ളാസ്

ചക്കിട്ടപാറ ടൗണിലെ വാരിക്കുഴിക്കെതിരെ പ്രതികരിച്ച് സ്ഥാനാർത്ഥി രാജൻ വർക്കിയുടെ വേറിട്ട പ്രചരണത്തിനു തുടക്കം

സ്ഥാനാർത്ഥിയുടെ വേറിട്ട പ്രചരണം ചക്കിട്ടപാറയിൽ ഇന്നലെ അരങ്ങേറി. ഗ്രാമപഞ്ചായത്തിലെ വാർഡ് പതിനൊന്നിൽ മത്സരിക്കുന്ന കേരളാ കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ല ജനറൽ

സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കൊയിലാണ്ടി ഓഫീസിന് മുന്നിൽ കെ.സി .ഇ.എഫ് ധർണ നടത്തി

സഹകരണ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച സർക്കാർ നടപടിക്കെതിരെ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കൊയിലാണ്ടി ഓഫീസിന് മുന്നിൽ കെ.സി.ഇഎഫ് (കേരള കോ-ഓപ്പറേറ്റീവ്

ജില്ലാ പഞ്ചായത്ത് പയ്യോളിഅങ്ങാടി ഡിവിഷൻ യൂ.ഡി.എഫ്.&ആർ.എം.പി സ്ഥാനാര്‍ത്ഥി പി.സി.ഷീബയുടെ തിക്കോടി പഞ്ചായത്ത് പ്രചരണത്തിന് തുടക്കമായി

അന്തരിച്ച കോൺഗ്രസ്സ് നേതാവും മുൻ.എം.എൽ. എ.യുമായ മണിമംഗലത്ത് കുട്യാലി സാഹിബിന്റെ വീട്ടിൽനിന്ന് സഹദർമണി കുഞ്ഞിയിഷ ഉമ്മയുടെ ആശിർവാദങ്ങളോടെ ജില്ലാ പഞ്ചായത്ത് പയ്യോളിഅങ്ങാടി