മുത്താമ്പി പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ ആളെ രക്ഷപ്പെടുത്തി

ഇന്ന് ഉച്ചക്ക് ശേഷം രണ്ടരയോടുകൂടിയാണ് അക്ഷയ് (28)നമ്പ്രതുകുറ്റി, ഇയ്യചിറ, കൊയിലാണ്ടി എന്നയാൾ പാലത്തിന് മുകളിൽ നിന്നും പുഴയിലേക്ക് ചാടുകയും ഇത് കണ്ട അതുവഴി വാഹനത്തിൽ പോവുകയായിരുന്നു സിജീഷ് കാവുംതറ എന്നയാൾ ഉടൻതന്നെ പാലത്തിനു മുകളിൽ എത്തുകയും അതുവഴി പോകുകയായിരുന്ന ടിപ്പർ ലോറിയിൽ നിന്നും കയർ എടുത്തു കെട്ടി താഴേക്ക് ഇട്ടു കൊടുക്കുകയും ചെയ്തു. ശേഷം ചാടിയ ആൾ കയറിൽ പിടിച്ചു നിൽക്കുകയും പുഴയിൽ ഉണ്ടായിരുന്ന തോണിക്കാർ ഇദ്ദേഹത്തെ തോണിയിൽ കയറ്റി രക്ഷപ്പെടുത്തുകയും ചെയ്തു. വിവരം കിട്ടിയതിനെത്തുടർന്ന് അഗ്നിരക്ഷാ സേന എത്തുകയും സേനയുടെ ആംബുലൻസിൽ കൊയിലാണ്ടി ഗവൺമെന്റ് ഹോസ്പിറ്റലിൽ എത്തിക്കുകയും ചെയ്തു.
ASTO അനിൽകുമാർ പി എം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.