തേവര കോന്തുരുത്തിയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയ സംഭവം: വീട്ടുടമസ്ഥനായ ജോർജ്ജ് കുറ്റം സമ്മതിച്ചു

തേവര കോന്തുരുത്തിയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വീട്ടുടമസ്ഥനായ ജോർജ്ജ് കുറ്റം സമ്മതിച്ചതായി പോലീസ് അറിയിച്ചു

ചോദ്യം ചെയ്യലിൽ ജോർജ്ജ് കൊലപാതകം നടത്തിയതായി സമ്മതിച്ചിട്ടുണ്ട്. വീടിനുള്ളിൽ വെച്ചാണ് കൊലപാതകം നടന്നതെന്നാണ് വിവരം. കൊലപാതകം നടന്ന വീടിനുള്ളിൽ രക്തക്കറ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. വീടിനുള്ളിൽ വെച്ച് കൊല നടത്തിയ ശേഷം മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് ജോർജ്ജ് വഴിയിൽ തളർന്നു വീഴുന്നത്.  ശുചീകരണത്തൊഴിലാളികളാണ് ചാക്കിൽ പൊതിഞ്ഞ മൃതദേഹത്തിന് സമീപം ഇദ്ദേഹത്തെ കണ്ടെത്തിയത്.

കൊല്ലപ്പെട്ട സ്ത്രീ ലൈംഗിക തൊഴിലാളിയാണ് എന്നാണ് വിവരം. പണത്തെച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും, വീട്ടുടമസ്ഥൻ ജോർജ്ജ് കുറ്റം സമ്മതിച്ചതായും പോലീസ് അറിയിച്ചു. ഇന്നലെ രാത്രിയാണ് ജോർജ്ജ് സ്ത്രീയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഈ സമയം വീട്ടിൽ ഭാര്യയും മക്കളും ഉണ്ടായിരുന്നില്ല.

പണത്തെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടായി. മദ്യലഹരിയിലായിരുന്ന ജോർജ്ജ്, മുറിയിലുണ്ടായിരുന്ന ഇരുമ്പ് കമ്പിയെടുത്ത് സ്ത്രീയെ തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. അർദ്ധരാത്രിയോടെ കൊലപാതകം നടന്ന ശേഷം, മൃതദേഹം ചാക്കിൽ കെട്ടി പുറത്തേക്ക് കൊണ്ടുപോകുന്നതിനിടെ ജോർജ്ജ് തളർന്നു വീഴുകയായിരുന്നു. ഇന്ന് രാവിലെയാണ് മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ സമീപത്തുവെച്ച് കണ്ടെത്തിയത്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് മഴ സജീവമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്

Next Story

നാലര മാസത്തെ ചികിത്സയ്ക്ക് ശേഷം നിപ അതിജീവിത മഞ്ചേരി ആശുപത്രി വിട്ടു

Latest from Main News

റെയിൽവേ യാത്രാ നിരക്കുകൾ പരിഷ്കരിക്കുന്നു

ന്യൂഡൽഹി: റെയിൽവേ യാത്രാ നിരക്കുകൾ പരിഷ്കരിക്കുന്നു. റെയിൽവേയുടെ പ്രവർത്തനച്ചെലവ് വർധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ 2025 ഡിസംബർ 26 മുതലാണ് പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

ശ്രീനിവാസന് വിട നൽകി കേരളം

കൊച്ചി: മലയാളികളെ ചിരിപ്പിച്ച, ചിന്തിപ്പിച്ച മറക്കാനാകാത്ത ഓർമകൾ സമ്മാനിച്ച അതുല്യ പ്രതിഭ നടൻ ശ്രീനിവാസന് വിട നൽകി കേരളം. ഇന്ന് രാവിലെ 11 മണിയോടെ

വിജയ് ഹസാരെ ട്രോഫി – കേരള ടീമിനെ രോഹൻ കുന്നുമ്മൽ നയിക്കും

തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. രോഹൻ കുന്നുമ്മലാണ് ക്യാപ്റ്റൻ. 19 അം​ഗ ടീമിൽ സഞ്ജു സാംസൺ, വിഷ്ണു

സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ 22ന് രാവിലെ 10 മണിക്ക്

സപ്ലൈകോയുടെ ക്രിസ്മസ്–പുതുവത്സര മേളകളുടെ സംസ്ഥാനതല ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ ഡിസംബർ 22ന് രാവിലെ 10ന് തിരുവനന്തപുരം

ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ്: സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം നാളെ മന്ത്രി മുഹമ്മദ് റിയാസ് നിര്‍വഹിക്കും

ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റ് അഞ്ചാം സീസണിന്റെ സംഘാടക സമിതി ഓഫീസ് നാളെ (ഡിസംബര്‍ 21) തുറക്കും. വൈകിട്ട് 6.30ന് ഹാര്‍ബര്‍