ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ പുനർ നിർമ്മിക്കുന്ന ശ്രീകോവിലിന്റെ ഉത്തരംവെപ്പ് നിർവ്വഹിച്ചു. കാലത്ത് 10 മണിക്ക് ആരംഭിച്ച ചടങ്ങിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ മേൽപള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് മുഖ്യ കാർമികത്വം വഹിച്ചു. സുനിൽ ആചാരി ചടങ്ങുകൾക്ക് നേതൃത്വം നൽകി.
പ്രമുഖ അമാൽ ഗമേഷൻ വിദഗ്ധൻ സെന്തിൽ നാഥൻ ചടങ്ങിൽ സന്നിഹിതനായി. പഞ്ചാക്ഷരി മന്ത്രമുഖരിതമായിരുന്നു ചടങ്ങ്.
നിരവധി ഭക്തജനങ്ങൾ ശ്രീ കാഞ്ഞിലശ്ശേരി മഹാദേവന്റെ ശ്രീകോവിലിന്റെ ഉത്തരം വെപ്പ് കർമ്മത്തിന് സാക്ഷ്യം വഹിക്കുവാൻ ക്ഷേത്രസന്നിധിയിൽ എത്തിയിരുന്നു. ശിവരാത്രി മഹോത്സവത്തിന് മുമ്പായി ശ്രീകോവിലിന്റെ പുനർനിർമ്മാണം പൂർത്തിയാക്കി മേൽപ്പുര ചെമ്പു പതിച്ച് സമർപ്പണം നടത്തുവാനുള്ള തീവ്രശ്രമത്തിലാണ് സംഘാടകസമിതി.






