തദ്ദേശ തെരഞ്ഞെടുപ്പിൽ സമർപ്പിച്ച നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ഇന്ന് നടക്കും. 14 ജില്ലകളിലായി 1,08,580 സ്ഥാനാർത്ഥികളാണ് നാമനിർദേശ പത്രികകൾ സമർപ്പിച്ചത്. പത്രികകൾ പിൻവലിക്കാനുള്ള അവസാന തീയതി ഈ മാസം 24 ആണ്. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം ശേഷിക്കുന്ന നാമനിർദ്ദേശ പത്രികകൾ പിൻവലിക്കേണ്ടത് പിൻവലിച്ചു കഴിയുമ്പോൾ ആയിരിക്കും തെരഞ്ഞെടുപ്പിന്റെ യഥാർത്ഥ ചിത്രം വ്യക്തമാക്കുക.
