ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനസമയം കൂട്ടുന്ന കാര്യം ആലോചിക്കണമെന്ന് ഹൈക്കോടതി. തന്ത്രിയുമായി ആലോചിച്ച് തീരുമാനമെടുക്കണമെന്നും ക്യൂ സംവിധാനത്തിൽ ശാസ്ത്രീയമായ പരിഷ്കാരങ്ങൾ വരുത്തണം, നിലവിലെ രീതി സ്ത്രീകൾക്കും പ്രായമായവർക്കും കുട്ടികൾക്കും ബുദ്ധിമുട്ടുണ്ടാക്കുന്നതാണ് എന്നും കോടതി വ്യക്തമാക്കി. കൂടാതെ ക്ഷേത്രത്തിൽ സുരക്ഷിതമായി ഉൾക്കൊള്ളാൻ കഴിയുന്ന ഭക്തരുടെ പരമാവധി എണ്ണം കണക്കാക്കണമെന്നും ആഴ്ചയിൽ രണ്ട് ദിവസം ഓൺലൈൻ ബുക്കിങ് വഴി വരുന്നവർക്ക് മാത്രമായി മാറ്റിവെക്കണം. സ്പോട്ട് ബുക്കിങ്ങിന് തിരിച്ചറിയൽ രേഖ നിർബന്ധമാക്കണം. പ്രായമായവർ, ഭിന്നശേഷിക്കാർ, ഗർഭിണികൾ, ശിശുക്കളോടൊപ്പമുള്ള അമ്മമാർ എന്നിവർക്ക് പ്രത്യേക പരിഗണന നൽകണമെന്നും കോടതി നിർദേശിച്ചു.
Latest from Local News
ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളെ വരവേൽക്കാൻ കോഴിക്കോട് മാനാഞ്ചിറ ദീപാലംകൃതമാകുന്നു. ‘ഇലൂമിനേറ്റിങ് ജോയ്, സ്‌പ്രെഡിങ് ഹാര്‍മണി’ എന്ന സന്ദേശത്തിൽ വിനോദസഞ്ചാര വകുപ്പ് ഒരുക്കുന്ന
കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭയിലേക്ക് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾ വരണാധികാരിയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി പുതിയ കൗൺസിലിൽ പ്രവേശിച്ചു. ടൗൺ ഹാളിൽ നടന്ന
കോഴിക്കോട്: മൂന്നാലിങ്കലിൽ അച്ഛൻ മകനെ കുത്തിയ സംഭവത്തിൽ പരിക്കേറ്റത് പള്ളിക്കണ്ടി സ്വദേശി യാസിൻ അറാഫത്താണ്. പരുക്ക് ഗുരുതരമല്ല. വാക്കുതർക്കത്തിനിടെയാണ് സംഭവം ഉണ്ടായത്.
കൊയിലാണ്ടി ഗണേഷ് വിഹാറിൽ മധുര മീനാക്ഷി (78) പാലക്കാട് കൽപ്പാത്തിയിൽ അന്തരിച്ചു. ഭർത്താവ്: അനന്തനാരായണൻ . മകൾ: വിജയലക്ഷ്മി അന്ത്യകർമ്മങ്ങൾ കൽപ്പാത്തിയിലെ
തിരുവനന്തപുരം: ക്രിസ്മസ് – നവവത്സര ആഘോഷങ്ങളുടെ ഭാഗമായി വൈദ്യുത ദീപാലങ്കാരം നടത്തുമ്പോള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണമെന്ന് കെഎസ്ഇബി. ഗുണമേന്മ കുറഞ്ഞ പ്ലാസ്റ്റിക്







