ജില്ലാ സർഗവസന്തം സ്റ്റേജിതര മത്സരങ്ങൾക്ക് നാളെ നാദാപുരത്ത് തുടക്കമാകും

വിസ്ഡം വിദ്യാഭ്യാസ ബോർഡ് മദ്റസ വിദ്യാർത്ഥികൾക്ക് വേണ്ടി സംഘടിപ്പിക്കുന്ന സർഗവസന്തത്തിൻ്റെ ജില്ലാതല മത്സരങ്ങൾക്ക് നാളെ (ഞായർ) നാദാപുരത്ത് തുടക്കമാകും. സ്റ്റേജിതര മൽസരങ്ങളാണ് നാളെ നടക്കുന്നത്. ചിൽഡ്രൻ, സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ 39 ഇനങ്ങളിൽ നാല് വേദികളിലായാണ് നാളെ മത്സരങ്ങൾ നടക്കുക. സ്റ്റേജ് മത്സരങ്ങൾ നവംബർ 30 ഞായറാഴ്ച നടക്കും. നാദാപുരം എം. വൈ. എം കാമ്പസിൽ രാവിലെ 8.30 ന് മൽസരങ്ങൾ ആരംഭിക്കുമെന്നും കൃത്യസമയത്ത് തന്നെ മത്സരാർത്ഥികൾ റജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും പ്രോഗ്രാം കൺവീനർ സജീർ സി.പി അറിയിച്ചു.

Leave a Reply

Your email address will not be published.