നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ വോട്ടർ പട്ടികയിൽ മാറ്റങ്ങൾ വരുത്താൻ അവസരമുണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് വരെ സംസ്ഥാനത്ത് വോട്ടർ പട്ടികയിൽ കൂട്ടിച്ചേർക്കലുകൾക്കും ഒഴിവാക്കലുകൾക്കും അവസരം ഉണ്ടാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. എല്ലാ വോട്ടർമാരും പട്ടികയിൽ ഉൾപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫോം പൂരിപ്പിച്ച് നൽകുന്ന എല്ലാവരെയും കരട് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തും. ഫോമിൽ തെറ്റുണ്ടെങ്കിലും പരിഗണിക്കുമെന്നും രത്തൻ യു ഖേൽക്കർ വ്യക്തമാക്കി. 2002-ലെ വോട്ടർപട്ടിക എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും ബൂത്ത് ലെവൽ ഓഫീസർമാർക്കും നൽകിയിട്ടുണ്ട്. ഓൺലൈനായും ഫോം നൽകാം. എങ്കിലും അത് ബിഎൽഒമാരുടെ സാന്നിധ്യത്തിൽ പരിശോധിച്ച് ഉറപ്പാക്കണം.

ബൂത്ത് ലെവൽ ഓഫീസർമാർ ഫീൽഡിൽ ബുദ്ധിമുട്ട് നേരിടുന്നത് ഒഴിവാക്കാനും അവർക്ക് സുരക്ഷ നൽകാനും നിർദേശം നൽകിയിട്ടുണ്ട്. ബിഎൽഒമാർക്കെതിരെയുള്ള പ്രചാരണങ്ങൾ നേരിടും. ഇവരെ ഫീൽഡുകളിൽ സഹായിക്കുന്നതിനായി കുടുംബശ്രീയിൽ നിന്നടക്കമുള്ളവരെ പരിഗണിക്കുന്നുണ്ട്. ഇതുവരെ പരിശീലനം ലഭിക്കാത്തവർക്ക് അത് നൽകേണ്ടതുണ്ട്. ഇതിനായി രാഷ്ട്രീയപാർട്ടികളുടെ പിന്തുണകൂടി തേടുമെന്നും സമയബന്ധിതമായി നടപടികൾ നടക്കണമെന്നും രത്തൻ യു ഖേൽക്കർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published.

Previous Story

ജില്ലാ സർഗവസന്തം സ്റ്റേജിതര മത്സരങ്ങൾക്ക് നാളെ നാദാപുരത്ത് തുടക്കമാകും

Next Story

കേരളത്തിൽ പച്ചക്കറിക്ക് പൊള്ളുന്ന വില

Latest from Main News

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ പരിഷ്കാരങ്ങളുമായി പ്രസിഡന്റ് കെ ജയകുമാർ

തിരുവിതാംകൂർ ദേവസ്വം ബോർഡിൽ പുതിയ പരിഷ്കാരങ്ങളുമായി പ്രസിഡന്റ് കെ ജയകുമാർ. ശബരിമല സ്വർണക്കൊള്ളയുടെ പശ്ചാത്തലത്തിലാണ് പ്രസിഡന്റ് കെ ജയകുമാർ രംഗത്ത്. പ്രസിഡന്റിന്റെ

നാലര മാസത്തെ ചികിത്സയ്ക്ക് ശേഷം നിപ അതിജീവിത മഞ്ചേരി ആശുപത്രി വിട്ടു

നാലര മാസത്തെ ചികിത്സയ്ക്ക് ശേഷം നിപ അതിജീവിത വളാഞ്ചേരി സ്വദേശിനിയായ 42 വയസുകാരിയെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തു.

തേവര കോന്തുരുത്തിയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയ സംഭവം: വീട്ടുടമസ്ഥനായ ജോർജ്ജ് കുറ്റം സമ്മതിച്ചു

തേവര കോന്തുരുത്തിയിൽ ചാക്കിൽ പൊതിഞ്ഞ നിലയിൽ സ്ത്രീയുടെ നഗ്നമായ മൃതദേഹം കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കസ്റ്റഡിയിലെടുത്ത വീട്ടുടമസ്ഥനായ ജോർജ്ജ് കുറ്റം

സംസ്ഥാനത്ത് മഴ സജീവമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്

സംസ്ഥാനത്ത് മഴ സജീവമാകുന്നുവെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് മഴയ്‌ക്ക് കാരണമെന്നും അധികൃതര്‍ അറിയിച്ചു. അടുത്ത