തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരെഞ്ഞെടുപ്പിൽ കൊയിലാണ്ടി നഗരസഭയിൽ മത്സരിക്കുന്ന ഐക്യജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ തെരെഞ്ഞെടുപ്പ് കമ്മീഷൻ ചുമതലപ്പെടുത്തിയ വരണാധികാരിയും ജില്ലാ പട്ടികജാതി വികസന ഓഫീസറുമായ ശൈലേഷ് ഐ പി യുടെ മുമ്പാകെ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. കാലത്ത് പത്ത് മണിയോടെ യു ഡി എഫ് നേതാക്കളും സ്ഥാനാർത്ഥികളും പ്രവർത്തകരും നഗരത്തിൽ കേന്ദ്രീകരിച്ച് സ്റ്റേഡിയം കോർണറിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തിയ ശേഷം പ്രകടനമായി നഗരസഭാ ഓഫീസിലെത്തിയാണ് പത്രിക സമർപ്പിച്ചത്.

ആകെയുള്ള 46 – വാർഡുകളിലേക്കാണ് പത്രിക സമർപ്പണം. ഉച്ചതിരിഞ്ഞ് 3 മണി വരെ പതിക സമർപ്പണം നീണ്ടു. യു.ഡി എഫ് ചെയർമാൻ അൻവർ ഇയ്യഞ്ചേരി, കൺവീനർ കെ.പി വിനോദ് കുമാർ, അഡ്വ കെ വിജയൻ, വി പി ഇബ്രാഹിം കുട്ടി, വി വി സുധാകരൻ, രാജേഷ് കീഴരിയൂർ, ഹുസൈൻ ബാഫഖി തങ്ങൾ, എ അസീസ്, ടി പി കൃഷ്ണൻ, വി എം ബശീർ, അരുൺ മണമൽ എന്നിവർ സംസാരിച്ചു. സമദ് നടേരി, പി വി വേണുഗോപാൽ, ഫാസിൽ നടേരി, ഉണ്ണികൃഷ്ണൻ മരളൂർ, അൻസാർ കൊല്ലം, തൻഹീർ കൊല്ലം, തങ്കമണി ചൈത്രം എന്നിവർ നേതൃത്വം നൽകി.







