കൊയിലാണ്ടി നഗരസഭയിലെ മരളൂർ രണ്ടാം വാർഡിലെ യു ഡി എഫ് സ്ഥാനാർത്ഥി കലേക്കാട്ട് രാജമണി ടീച്ചർ എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.ടി. ബിന്ദുവിൻ്റെ വീട്ടിലെത്തി സൗഹൃദം പുതുക്കി. ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയും യു ഡി എഫ് തെരെഞ്ഞെടുപ്പു കമ്മിറ്റി കൺവീനറുമായ ഉണ്ണീക്ഷണൻ മരളൂർ, മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറി തങ്കമണി ചൈത്രം, ശിവദാസൻ പനച്ചികുന്ന് എന്നിവർ സ്ഥാനാർത്ഥിയോടൊപ്പമുണ്ടായിരുന്നു.
