രാമനാട്ടുകര നഗരത്തിൽ എയർപോർട്ട് റോഡിൽ രാത്രി ഉണ്ടായ കത്തിക്കുത്തിൽ രണ്ട് പേർക്ക് പരുക്ക്. നല്ലളം കിഴുവനപ്പാടം പള്ളിക്കലകം റമീസ്(34), വാഴയൂർ വില്ലംപറമ്പത്ത് റഹീസ്(35) എന്നിവർക്കാണ് കുത്തേറ്റത്. ഇരുവരെയും നഗരത്തിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം മറ്റൊരു യുവാവുമായി ഇവർ തർക്കം ഉണ്ടായിരുന്നു. ഇതു ചോദ്യം ചെയ്തപ്പോഴാണ് കുത്തിപ്പരുക്കേൽപിച്ചത് ആക്രമണത്തിന് ശേഷം ഓടി രക്ഷപ്പെട്ട യുവാവിനെ ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണർ എ. എം സിദ്ദിക്കിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡും നല്ലളം ഇൻസ്‌പെക്ടരും ഫറോക്ക് പോലീസും ചേർന്നു നടത്തിയ തിരച്ചില്‍ പിടികൂടി. പ്രതി മൊബൈൽ ഫോൺ ഓഫ്‌ചെയ്തു രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഫറോക്കിൽ വെച്ച് പുലര്‍ച്ചെയാണ് പ്രതിയെ പിടികൂടിയത്.
നല്ലളം അരീക്കട് സ്വദേശി അക്ബർ (45) നെ ആണ് പിടികൂടിയത് . കസ്റ്റഡിയിൽഎടുത്ത പ്രതിയെ ചോദ്യം ചെയ്തത്തിൽ നേരത്തെ ഒരു പോക്സോ കേസും മറ്റൊരു കേസ് നിലവിലുണ്ട്. കുത്താനുപയോഗിച്ച കത്തി പ്രതി കാണിച്ചു കൊടുത്ത രാമനാട്ടുകര നിസരിയിലുള്ള ഒഴിഞ്ഞ പറമ്പിൽ നിന്നും പോലീസ് കണ്ടെടുത്തു.
പ്രതിയെ നല്ലളം ഇൻസ്പെക്ടർ ബിജു ചോദ്യം ചെയ്തു. ഫറോക്ക് എസ് ഐ മിഥുൻ എം കെ അറസ്റ് ചെയ്തു കോടതിയിൽ ഹാജരാക്കി. ഫറോക്ക് അസിസ്റ്റന്റ് കമ്മീഷണറുടെ സ്‌ക്വാഡ് അംഗങ്ങൾ ആയ , എ എസ് ഐ അരുൺകുമാർ, എസ് സി പി ഒ മാരായ വിനോദ് ഐ ടി , അനൂജ് വളയനാട്, സനീഷ് പന്തീരാങ്കാവ്, , സി പി ഒ മാരായ സുബീഷ് വെങ്ങേരി, അഖിൽ ബാബു, ഫറോക്ക് പോലീസ് സ്റ്റേഷനിലെ എസ് ഐ മാരായ സജിനി. ടി.എം, വർഷാ മാധു , റിനിൽ സിപി ഒ സജു എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നവർ.







