കൊടുവള്ളി ജി.എച്ച്.എസ്. എസിൽ നിന്നും സബ്ജില്ലാതലത്തിൽ കല, കായിക, ശാസ്ത്ര, പ്രവർത്തിപരിചയ, ഐടി മേളയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും അവരെ ഇതിന് പ്രാപ്തരാക്കിയ അധ്യാപകരെയും സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു. കൊടുവള്ളി എ.ഇ.ഒ അബ്ദുൽ ഖാദർ ഉദ്ഘാടനം ചെയ്തു. പ്രഥമ അധ്യാപകൻ പി.ടി മുഹമ്മദ് മുസ്തഫ അധ്യക്ഷനായി.
കൊടുവള്ളി ജി എച്ച് എസ് എസിൽ നടന്ന സബ്ജില്ലാ കലോത്സവം വൻ വിജയമാക്കാൻ സഹകരിച്ച പിടിഎ പ്രസിഡൻറ് ആർ.വി റഷീദ്, ഭക്ഷണ കമ്മിറ്റി കൺവീനർ അബ്ദുൽ ലത്തീഫ്, എസ്.എം.സി ചെയർമാൻ മുഹമ്മദ് കുണ്ടുങ്ങര എന്നിവരെ സ്റ്റാഫ് കൗൺസിൽ പൊന്നാട അണിയിച്ച് ആദരിച്ചു. പ്രിൻസിപ്പൽ ആർ.കെ രഞ്ജിത്ത്, എച്ച്.എസ് സീനിയർ അസിസ്റ്റൻ്റ് അഹമ്മദ് അഷ്റഫ്, യുപി സീനിയർ അസിസ്റ്റൻറ് നിഷ, സ്റ്റാഫ് സെക്രട്ടറി വി.സുബൈദ, എം.പി.ടി.എ പ്രസിഡൻ്റ് കെ. സാജിത, കെ.ബിജു മാസ്റ്റർ എന്നിവർ സംസാരിച്ചു.







