കൊയിലാണ്ടി ജെ.സി.ഐ.യുടെ നേതൃത്വത്തിൽ ജില്ലയിലെ എൽ.കെ.ജി., യു.കെ.ജി. വിദ്യാർഥികൾക്കായി നടത്തുന്ന 35-ാമത് ജെ.സി. നഴ്സറി കലോത്സവം ജനുവരി 18ന് രാവിലെ ഒൻപതിന് കൊയിലാണ്ടി ഗവ.ഹയർസെക്കൻഡറി സ്കൂളിൽ (GVHSS) വച്ച് നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. മത്സരിക്കാൻ താൽപര്യമുള്ളവർ ജനുവരി 7ന് വൈകിട്ട് നാലിനുമുമ്പായി രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരങ്ങൾക്ക്: 9605576655
ഇതോടനുബന്ധിച്ച് നടത്തിയ പത്രസമ്മേളനത്തിൽ കൊയിലാണ്ടി ജെ.സി.ഐ. പ്രസിഡന്റ് ഡോ. അഖിൽ എസ്. കുമാർ, നിയുക്ത പ്രസിഡൻ്റ് ജസ്ന സൈനുദ്ദീൻ, പ്രോജക്ട് ഡയറക്ടർ ഡോ സൂരജ് എസ് എസ്, ഉജ്ജ്വൽ എച്ച് ആർ, രശ്മി യു, കിരൺ കുമാർ എന്നിവർ പങ്കെടുത്തു.






