കോഴിക്കോട്: കോഴിക്കോട് കോർപറേഷൻ മേയർ സ്ഥാനത്തേക്ക് യുഡിഎഫിന് സെലിബ്രിറ്റി സ്ഥാനാർത്ഥിയില്ല. ചലച്ചിത്ര സംവിധായകൻ വി എം വിനുവിന് പകരം കല്ലായി വാർഡിൽ നിന്നും കാളക്കണ്ടി ബൈജു, സുരേഷ് ബാബു എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്. മണ്ഡലം പ്രസിഡണ്ടായ ബൈജുവിന്റെ പേരിനാണ് മുൻഗണന. സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. പ്രമുഖനായ സ്ഥാനാർഥി വരുമെന്നായിരുന്നു കോൺഗ്രസ് നേതാക്കളുടെ അവകാശ വാദം. സാഹിത്യ, സിനിമ മേഖലയിൽ ഉള്ള ചിലരെ നേതാക്കൾ സമീപിച്ചിരുന്നു. പക്ഷെ ഇവർ ആരും സമ്മതം മൂളിയില്ല. തുടർന്നാണ് പ്രാദേശിക നേതാക്കളിലേക്ക് എത്തിയിരിക്കുന്നത്.
