ഗവൺമെന്റ് മാപ്പിള ഹയർ സെക്കന്ററി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ‘കൃഷി ഒരു ലഹരി’ പദ്ധതിക്ക് തുടക്കമായി. എൻ.എസ്.എസ് റീജിയണൽ കോഡിനേറ്റർ ശ്രീ എസ് ശ്രീചിത്ത് പദ്ധതി ഉദ്ഘാടനം ചെയ്തു. ക്ലസ്റ്റർ കോഡിനേറ്റർ കെ പി അനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ ലൈജു ടീച്ചർ, എസ്.എം.സി ചെയർമാൻ ബഷീർ വി പി വി. എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ‘മണ്ണറിയാം വിളവെടുക്കാം’ എന്നവിഷയത്തിൽ ഡോ. മനു .വി. തോട്ടക്കാട് എൻ.എസ്.എസ് വോളന്റിർസിന് വേണ്ടി ബോധവൽക്കരണ ക്ലാസ്സ് നടത്തി. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഇരുന്നൂറോളം ഗ്രോ ബാഗുകളിലായി വിവിധയിനം പച്ചക്കറിതൈകൾ സ്കൂൾ ടെറസ്സിൽ വെച്ച് പിടിപ്പിച്ചു. ജീവിതം നശിപ്പിക്കുന്ന രാസലഹരികളിൽനിന്നും ശരിയായ ആനന്ദം ലഭിക്കുന്ന കൃഷി പോലെയുള്ള നല്ല ലഹരികളിലേക്ക് കുട്ടികളുടെ ശ്രദ്ധ തിരിച്ചുവിടുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. പ്രോഗ്രാം ഓഫീസർ ഫൗസിയ ടീച്ചർ. വോളന്റിയർ ലീഡർ അനുഷ്ക. എന്നിവർ സംസാരിച്ചു.
