മേപ്പയ്യൂരിൽ യു.ഡി.എഫ് തെരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു

മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന പ്രസന്നകുമാരി ചൂരപ്പറ്റമീത്തലിൻ്റെ തെരെഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരണ കൺവെൻഷൻ മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് ചെയർമാൻ പറമ്പാട്ട് സുധാകരൻ ഉദ്ഘാടനം ചെയ്തു. കെ.ശ്രീധരൻ അധ്യക്ഷനായി. വാർഡ് മെമ്പർ ശ്രീനിലയം വിജയൻ, പി.കെ.അനീഷ്, മുജീബ് കോമത്ത്, സി.എം ബാബു, പി.ടി അബ്ദുള്ള, ആന്തേരി ഗോപാലകൃഷ്ണൻ, പി.ടി മുഹമ്മദ് ഷാഫി, മനോഹര മാരാർ, ഇ.വിശ്വനാഥൻ, പി.വി സുനിത, കെ.എം ശ്യാമള, ആന്തേരി കമല എന്നിവർ സംസാരിച്ചു. തെരെഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി മുജീബ് കോമത്ത് (ചെയർമാൻ), മനോഹര മാരാർ, പി.വി സുനിത (വൈസ് :ചെയർമാൻമാർ), കെ.ശ്രീധരൻ (കൺവീനർ), പി.ടി അബ്ദുള്ള, പ്രഭാകരൻ എരഞ്ഞിക്കൽ, ടി.എം അസ്സെനാർ (ജോ: കൺവീനർമാർ), മൊയ്തി മിലൻ (ട്രഷറർ) എന്നിവർ അടങ്ങിയ 101 അംഗ കമ്മിറ്റിയെ തെരെഞ്ഞെടുത്തു.

Leave a Reply

Your email address will not be published.