ജില്ലാകലോത്സവത്തിൻ്റെ പന്തൽ കാൽനാട്ടൽ കർമ്മം നിർവ്വഹിച്ചു

കൊയിലാണ്ടി: 24 മുതൽ 28 വരെ കൊയിലാണ്ടിയിൽ വച്ച് നടക്കുന്ന 64-ാമത് ജില്ലാ കലോത്സത്സവത്തിൻ്റെ പന്തൽ കാൽ നാട്ടൽ പ്രധാന വേദിയായ സ്പോർട്സ് കൗൺസിൽ സ്റേറഡിയത്തിൽ ജിവിഎച്ച്എസ്എസ് പ്രിൻസിപ്പൾ എൻ വി പ്രദീപ് കുമാർ നിർവ്വഹിച്ചു. നഗരത്തിലെ വിവിധയിടങ്ങളിലെ 21 വേദികളിലായാണ് മത്സരങ്ങൾ അരങ്ങേറുന്നത്. 17 സബ്ബ് ജില്ലകളിൽ നിന്നായി ആയിരക്കണക്കിന് വിദ്യാർത്ഥികൾ മത്സരത്തിൽ പങ്കാളികളാകും.24 ന് ജി വി എച്ച് എസ് ഹയർ സെക്കൻ്ററി കോമ്പൗണ്ടിലാണ് സ്റേറജിതര മത്സരങ്ങൾ നടക്കുന്നത്. മൈതാനത്ത്
സ്റ്റേജ് &പന്തൽ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പന്തൽ കാൽനാട്ടൽ നടന്നത്. കമ്മിറ്റിയുടെ ചെയർമാൻ കെ.കെ വൈശാഖ് (നഗരസഭ കൗൺസിലർ) കൺവീനർ ആർജെ മിഥുൻ ലാൽ , ജി വി എച്ച് എസ് എസ് പിടിഎ പ്രസിഡൻ്റ് എ സജീവ് കുമാർ, എസ് എം സി ചെയർമാൻ പി പ്രവീൺ കുമാർ, ജി എം വി എച്ച് എസ് പി ടി എ പ്രസിഡൻ്റ് ലായിസ്, ബൈജു, ബി.എൻ ബിന്ദു, സീമ ബൈജു, നിഖിൽ മോഹൻ എന്നിവർ പങ്കെടുത്തു

Leave a Reply

Your email address will not be published.