കൊയിലാണ്ടി നഗരസഭയിൽ മുഴുവൻ വാർഡുകളിലേയും എൽ ഡി എഫ് സ്ഥാനാർത്ഥികൾ വരണാധികാരികൾക്കു മുൻപിൽ പത്രിക നൽകി

കൊയിലാണ്ടി ബസ്റ്റാൻ്റ് പരിസരത്തു നിന്ന് സ്ഥാനാർത്ഥികളും എൽ ഡി എഫ് നേതാക്കളും പ്രവർത്തകരും വൻ പ്രകടനമായി നഗരസഭാ ഓഫീസിലേക്ക് എത്തി ഉൽസവാന്തരീക്ഷത്തിലാണ് പത്രിക നൽകിയത്.എൽ ഡി എഫ് നേതാക്കളായ എൽജി ലിജീഷ്, കെ ദാസൻ, ടി കെ ചന്ദ്രൻ, കെ ഷിജു, കെ സത്യൻ, കെ പി സുധ, ഇ കെ അജിത്ത്, പി കെ വിശ്വൻ, കബീർ സലാല, സുരേഷ് മേലേപ്പുറത്ത്, സി സത്യചന്ദ്രൻ, റഷീദ്, ആരിഫ്തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.
1 മുതൽ 23 വരെ വാർഡുകളിലെ സ്ഥാനാർത്ഥികൾ ജില്ലാ സോയിൽ കൺസർവേറ്റർ എം രാജീവിന് മുൻപാകെയും 24 മുതൽ 46 വരെ വാർഡുകളിലെ സ്ഥാനാർത്ഥികൾ ജില്ലാ പട്ടികജാതി വികസന ഓഫീസർ ഐ പി ശൈലേഷ് മുൻപാകെയുമാണ് പത്രിക നൽകിയത്. ആകെയുള്ള 46 വാർഡുകളിൽ
സിപിഐ എം 41, സി പി ഐ 2, ആർ ജെ ഡി 1, എൻ സി പി 1,ഐ എൻ എൽ 1 എന്നിങ്ങനെയാണ് പത്രിക സമർപ്പിച്ചത്.

Leave a Reply

Your email address will not be published.