പയ്യോളിയിൽ ഡിജിറ്റൽ തട്ടിപ്പിലൂടെ പ്രവാസിക്ക് 1.5 കോടി രൂപ നഷ്ടമായി. ഇഡി ഉദ്യോഗസ്ഥരെന്ന വ്യാജേനയാണ് പരാതിക്കാരനിൽ നിന്നും സംഘം പണം തട്ടിയത്. പ്രവാസിയുടെ പരാതിയിൽ സൈബർ ക്രൈം വിഭാഗം അന്വേഷണം തുടങ്ങി.
തുക മാറ്റിയതിന് ശേഷവും ദിവസങ്ങളോളം സംഘം പരാതിക്കാരനുമായി ബന്ധപ്പെട്ടു. പിന്നീടാണ് തട്ടിപ്പിനിരയായ കാര്യം പ്രവാസി അറിയുന്നത്. റൂറൽ എസ്പിക്ക് പരാതി നൽകിയതിന് പിന്നാലെ സൈബർ ക്രൈം വിഭാഗം കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







