ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതില്‍ വിയോജിപ്പ് അറിയിച്ച് ഐക്യരാഷ്ട്ര സഭ

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതില് വിയോജിപ്പ് അറിയിച്ച് ഐക്യരാഷ്ട്ര സഭ. ഹസീയുടെ അസാന്നിധ്യത്തിൽ പ്രസ്താവിച്ച ട്രൈബ്യൂണൽ വിധിയെ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് എതിര്ത്തു. പ്രാദേശിക കോടതിയിൽ നടന്ന വിചാരണയ്ക്ക് ഒടുവിലാണ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചതെന്ന് യു എന് മനുഷ്യാവകാശ ഹൈകമ്മീഷൻ അഭിപ്രായപ്പെട്ടു. ബംഗ്ലാദേശിലെ വിദ്യാര്ത്ഥി പ്രക്ഷോഭം അടിച്ചമര്ത്തിയതുമായി ബന്ധപ്പെട്ട കേസിൽ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് ഇന്നലെയാണ് ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published.