ഈ വർഷത്തെ ഹയർ സെക്കന്ററി അർദ്ധവാർഷിക പരീക്ഷ രണ്ടുഘട്ടമായി നടത്തും. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിലാണ് പരീക്ഷ രണ്ടുഘട്ടമായി നടത്തുന്നത്. പരീക്ഷയുടെ ടൈം ടേബിൾ പ്രസിദ്ധീകരിച്ചു. തിരഞ്ഞെടുപ്പിന് ശേഷം ഡിസംബർ 15 മുതൽ 23 വരെയാണ് ആദ്യഘട്ട പരീക്ഷ. ഡിസംബർ 24 മുതൽ ജനുവരി 4 വരെ ക്രിസ്മസ് അവധിക്കായി സ്കൂൾ അടയ്ക്കും. അവധിക്കുശേഷം ജനുവരി 6നാണ് അവസാന പരീക്ഷ. നേരത്തെ ക്രിസ്മസ് അവധിക്ക് മുമ്പ് മുഴുവൻ പരീക്ഷകളും നടത്താനായിരുന്നു തീരുമാനം. അതേസമയം 10 വരെയുള്ള ക്ലാസുകളിലെ പരീക്ഷകൾ ഡിസംബർ 23ന് പൂർത്തിയാക്കും.
