കൊയിലാണ്ടി റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി സ്വപ്ന ഭവനം പദ്ധതിയുടെ സഹകരണത്തോടെ വീട് വച്ച് നൽകി

കൊയിലാണ്ടി റോട്ടറി ക്ലബ് ചിറ്റിലപ്പള്ളി സപ്നഭവനം പദ്ധതിയുടെ സഹകരണത്തോടെ ശ്രീ നിത്യാനന്ദനും കുടുംബത്തിനും (കീഴരിയൂർ) വീട് വച്ച് നൽകി. വീടിന്റെ താക്കോൽ റൊട്ടറി സോണൽ കോഡിനേറ്റർ കേണൽ അരവിന്ദാക്ഷൻ നിത്യനന്ദന് കൈമാറി. പ്രസിഡന്റ് ചന്ദ്രശേഖരൻ ടി കെ അധ്യക്ഷം വഹിച്ച ചടങ്ങിൽ വാർഡ് കൗൺസിലർ സജീവൻ മാസ്റ്റർ മുഖ്യ അഥിതിയായിരുന്നു. ഭവന പദ്ധതി ചെയർമാൻ വിനയചന്ദ്രൻ സി , ജി ജി ആർ ജൈജു ആർ ബാബു, സെക്രട്ടറി ബൽരാജ് കെ കെ, ഗോപാലകൃഷ്ണൻ കെ എസ് , സുധീർ കെ വി, സുനിൽ കുമാർ പി ,ഷിജിത്ത് കെ വി തുടങ്ങിയവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ചു.

Leave a Reply

Your email address will not be published.