കൊയിലാണ്ടി എടക്കുളം സ്വദേശിനി ശബരിമലയിൽ കുഴഞ്ഞുവീണ് മരിച്ചു

/

കൊയിലാണ്ടി:ശബരിമല തീർത്ഥാടനത്തിന് പോയ ചെങ്ങോട്ടുകാവ് എടക്കുളം സ്വദേശിനി പമ്പയിൽ കുഴഞ്ഞുവീണു മരിച്ചു.ചെങ്ങോട്ടുകാവ് എടക്കുളം വസന്തപുരം ക്ഷേത്രത്തിനു സമീപം നിർമ്മാല്യം വീട്ടിൽ സതി (60 )ആണ് മരിച്ചത് .ഭർത്താവ് സദാനന്ദൻ നമ്പ്യാരും ഭർതൃ സഹോദരൻ മോഹനനുമൊപ്പം തിങ്കളാഴ്ചയാണ് ഇവർ ശബരിമല ദർശനത്തിനായി പോയത്.ചൊവ്വാഴ്ച രാവിലെയാണ് ഇവർ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്.മക്കൾ: സൗമ്യ, അരുണിമ.മരുമക്കൾ: ബിനേഷ് (ഗുജറാത്ത്),സായൂജ് (കുന്നമംഗലം).സഹോദരങ്ങൾ: രാധ ,രവീന്ദ്രൻ,വത്സല,രമേശൻ (ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് അംഗം) , രമ,പരേതനായ മാധവൻ.സംസ്കാരം ബുധനാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Leave a Reply

Your email address will not be published.