ശബരിമല സ്വർണ മോഷണ കേസിൽ സന്നിധാനത്ത് പ്രത്യേക അന്വഷണ സംഘത്തിന്റെ പരിശോധന

ശബരിമല സ്വർണ മോഷണ കേസിൽ സന്നിധാനത്ത് പ്രത്യേക അന്വഷണ സംഘത്തിന്റെ പരിശോധന. ശ്രീകോവിലിലെ കട്ടിള പാളി, ദ്വാരപാലക ശില്പം എന്നിവിടങ്ങളിലെ സാമ്പിളുകൾ ശേഖരിക്കും. ചെമ്പ് പാളികളുടെ ശാസ്ത്രീയ പരിശോധനയും നടത്തും. എസ് ഐ ടി എസ് പി എസ്‌ ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഭക്തർക്ക് യാതൊരു ബുദ്ധിമുട്ടും ഉണ്ടാക്കാത്ത വിധത്തിലാണ് പരിശോധന നടത്തിയത്. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ അടക്കമുള്ളവർ സന്നിധാനത്തുണ്ടായിരുന്നു.

Leave a Reply

Your email address will not be published.