പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട കേസ്; പ്രതിയെ കീഴ്‌പ്പെടുത്തിയയാളെ കണ്ടെത്തി

വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികന്‍ ചവിട്ടിതാഴേക്കിട്ട പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയെ കണ്ടെത്തി. പ്രതിയെ കീഴ്പ്പെടുത്തി അർച്ചനയെ രക്ഷിച്ചതും ഇയാളാണ്. പ്രധാന സാക്ഷികൂടിയായ ബിഹാര്‍ സ്വദേശി ശങ്കര്‍ ബഷ്വാനെയാണ് കണ്ടെത്തിയത്. കൊച്ചുവേളിയിൽ വച്ചാണ് ഇയാളെ തിരിച്ചറിഞ്ഞത്. ശങ്കര്‍ ബഷ്വാനിൽ നിന്ന് സാക്ഷി മൊഴി രേഖപ്പെടുത്തി.

ശ്രീക്കുട്ടിയെ ചവിട്ടി പുറത്തേക്കിട്ടതിന് പിന്നാലെ ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെയും പ്രതി തള്ളിയിടാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്ന ഒരാളാണ് തന്നെ വലിച്ചുകയറ്റിയതെന്നും ഭാഗ്യം കൊണ്ടുമാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്നും സുഹൃത്ത് പിന്നീട് പ്രതികരിച്ചിരുന്നു.

ഇയാളുടെ മൊഴി കേസില്‍ നിര്‍ണായകമാണ്.പെണ്‍കുട്ടികളെ രക്ഷിച്ച ഇയാളുടെ ഫോട്ടോയും റെയില്‍വെ പൊലീസ് പുറത്ത് വിട്ടിരുന്നു. പെണ്‍കുട്ടികളെ അക്രമിക്കുന്നത് നേരിട്ട് കണ്ടയാള്‍ കൂടിയാണ് ഇയാളെന്നതും കേസില്‍ നിര്‍ണായകമാണ്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി കണയങ്കോട് മീത്തലെ ഇടവലത്ത് ജാനു അമ്മ അന്തരിച്ചു

Next Story

കൊയിലാണ്ടി വിയ്യൂർ ഒറോന്തക്കുനിയിൽ കുഞ്ഞാണ്ടി അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

അശ്വതി സിനിലേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്

സി ടി അജയ് ബോസ്സ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്

ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന  11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്. 

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എംപി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്