കൊയിലാണ്ടി ശ്രീ മേലൂർ ശിവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠക്കുള്ള തേക്കുമരം ഞായറാഴ്ച കാലത്ത് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു

കൊയിലാണ്ടി ശ്രീ മേലൂർ ശിവക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠക്കുള്ള തേക്കുമരം ഞായറാഴ്ച കാലത്ത് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നു. ചെങ്ങോട്ടുകാവ് മേൽപ്പാലത്തിന് സമീപത്തുനിന്നും ഭക്ത ജനങ്ങൾ താലപ്പൊലി, മുത്തുക്കുടകൾ, വാദ്യഘോഷങ്ങൾ എന്നിവയുടെ അകമ്പടിയോടെ തേക്കുമരം സ്വീകരിച്ച് ക്ഷേത്ര സന്നിധിയിലേക്ക് ഘോഷയാത്രയായി ആനയിച്ചു.

2027 ജനുവരിയിൽ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തരണനല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരിപ്പാടിന്റെ കാർമ്മികത്വത്തിൽ ക്ഷേത്രത്തിൽ നടക്കാനിരിക്കുന്ന നവീകരണ കലശത്തോടനുബന്ധിച്ചാണ് ധ്വജപ്രതിഷ്ഠാ ചടങ്ങ് നടക്കുന്നത്. അതോടൊപ്പം പുതിയതീർത്ഥക്കുളത്തിന്റെ നിർമ്മാണവും പൂർത്തീകരിക്കും.

തൃശൂർ ജില്ലയിലെ എരുമപ്പെട്ടി തിച്ചൂരിലെ
പൊന്നും കുന്ന് എസ്റ്റേറ്റിൽ നിന്നാണ്
ധ്വജപ്രതിഷ്ഠക്കുള്ള തേക്ക് കണ്ടെത്തിയത്.

വൈകിട്ട് മലബാറിന്റെ വാദ്യകുലപതി ശ്രീ കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ ശിക്ഷണത്തിൽ ചെണ്ടപഠനം പൂർത്തിയാക്കിയ മേലൂർ ശിവക്ഷേത്രം നടരാജ കലാക്ഷേത്രം വിദ്യാർത്ഥികളുടെ പഞ്ചാരിമേളം അരങ്ങേറ്റവും നടന്നു.

Leave a Reply

Your email address will not be published.

Previous Story

വികസന മുരടിപ്പിന് കാരണം തുടർ ഭരണം – എൻ.കെ. ഉണ്ണികൃഷ്ണൻ

Next Story

കൊയിലാണ്ടി കണയങ്കോട് മീത്തലെ ഇടവലത്ത് ജാനു അമ്മ അന്തരിച്ചു

Latest from Local News

സേവാഭാരതി ചെങ്ങോട്ടുകാവ് യൂണിറ്റ് പൊയിൽകാവിൽ ആരംഭിച്ച അയ്യപ്പ സേവാ കേന്ദ്രം ഉദ്ഘാടനം ചെയ്തു

എടക്കുളം: സേവാഭാരതി ചെങ്ങോട്ടുകാവ് യൂണിറ്റ് പൊയിൽകാവിൽ ആരംഭിച്ച അയ്യപ്പസേവാകേന്ദ്രം ഡോ.ബ്രമചാരി ഭാർഗ്ഗവറാം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ.ഒ വാസവൻ അധ്യക്ഷത വഹിച്ചു.

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 17 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.   

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 17 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.        1.എല്ലു രോഗ വിഭാഗം

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ കൊയിലാണ്ടി നിയോജക മണ്ഡലം സമ്മേളനം

കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.)കൊയിലാണ്ടി നിയോജക മണ്ഡല സമ്മേളനം 16. 11.25 ന്, ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ്

കൊയിലാണ്ടി വിയ്യൂർ ഒറോന്തക്കുനിയിൽ കുഞ്ഞാണ്ടി അന്തരിച്ചു

കൊയിലാണ്ടി വിയ്യൂർ ഒറോന്തക്കുനിയിൽ കുഞ്ഞാണ്ടി ( Rtd Railway)(വയസ്സ് 75)അന്തരിച്ചു . ഭാര്യ പത്മാവതി മക്കൾ ഗ്രീഷ്മ,ശരത്,അശ്വതി, സഹോദരങ്ങൾ – ലീല,

പെൺകുട്ടിയെ ട്രെയിനിൽ നിന്ന് തള്ളിയിട്ട കേസ്; പ്രതിയെ കീഴ്‌പ്പെടുത്തിയയാളെ കണ്ടെത്തി

വർക്കലയിൽ ഓടുന്ന ട്രെയിനിൽ നിന്ന് സഹയാത്രികന്‍ ചവിട്ടിതാഴേക്കിട്ട പെൺകുട്ടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയെ കണ്ടെത്തി. പ്രതിയെ കീഴ്പ്പെടുത്തി അർച്ചനയെ രക്ഷിച്ചതും