എടക്കുളം: സേവാഭാരതി ചെങ്ങോട്ടുകാവ് യൂണിറ്റ് പൊയിൽകാവിൽ ആരംഭിച്ച അയ്യപ്പസേവാകേന്ദ്രം ഡോ.ബ്രമചാരി ഭാർഗ്ഗവറാം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഡോ.ഒ വാസവൻ അധ്യക്ഷത വഹിച്ചു. ഡോ.വേണുഗോപാൽ സേവാ സന്ദേശം നൽകി. സത്യചന്ദ്രൻ പൊയിൽകാവ്, വി.എം.രാമകൃഷ്ണൻ, കെ.എം.രജി, ടി. സാദിക് ,എസ്.ആർ. ജയകിഷ്, അഡ്വ. നിധിൻ, അഡ്വ.ടി.സി.വിജയൻ, അരുൺ വടക്കെ പുരയിൽ എന്നിവർ പ്രസംഗിച്ചു.
ശശി കമ്മട്ടേരി രചിച്ച ശബരിമല തീർഥയാത്രക്കൊരുങ്ങാം എന്ന പുസ്തകം ഡോ.ബ്രഹ്മചാരി ഭാർഗ്ഗവറാം ഗുരുസ്വാമി പായിച്ചേരി കണ്ണൻ നായർക്ക് ആദ്യ പ്രതി നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ പ്രദേശത്തെ ഗുരുസ്വാമിമാരെ ആദരിച്ചു. സേവാ കേന്ദ്രത്തിൻ്റെ പ്രവർത്തനങ്ങൾ നവംബർ 17 മുതൽ 2026 ജനുവരി 15 വരെ നീണ്ടു നിൽക്കും. സേവാ കേന്ദ്രത്തിൽ അയ്യപ്പസ്വാമിമാർക്ക് വിരിവെക്കാനും ഭക്ഷണത്തിനും പ്രാഥമിക കൃത്യങ്ങൾ നിർവ്വഹിക്കാനുമുള്ള സൗകര്യമുണ്ടാകും.
Latest from Local News
കീഴരിയൂർ ഗ്രാമപഞ്ചായത്ത് എൽ ഡി എഫ് കൺവെൻഷനിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ് 1-പി കെ.ബാബു, രണ്ട് -നിഷാഗ ഇല്ലത്ത്, 3 –
കോഴിക്കോട് ഗവ:മെഡിക്കൽകോളേജ് ഹോസ്പിറ്റൽ 17-11-25 തിങ്കൾ പ്രവർത്തിക്കുന്ന ഒ.പി.വിവരങ്ങൾ 1 മെഡിസിൻ വിഭാഗം ഡോ ഗീത പി. 2 സർജറി വിഭാഗം
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) ഉപയോഗിച്ചുള്ള പ്രചാരണങ്ങള്‍ക്ക് കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 17 തിങ്കളാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും. 1.എല്ലു രോഗ വിഭാഗം
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.)കൊയിലാണ്ടി നിയോജക മണ്ഡല സമ്മേളനം 16. 11.25 ന്, ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ്







