തദ്ദേശ തെരഞ്ഞെടുപ്പ്: സ്ഥാനാര്‍ഥിക്ക് നേരിട്ടും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാം

/

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങളിലും ട്രഷറി വഴിയും ഓണ്‍ലൈനായും നിക്ഷേപ തുക അടക്കാന്‍ അവസരമുണ്ടാകും. സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ട തുക അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അടച്ച് അതിന്റെ രസീതി പത്രികയോടൊപ്പം വരണാധികാരിക്ക് സമര്‍പ്പിക്കാവുന്നതാണ്.

ട്രഷറിയില്‍ നേരിട്ട് തുക അടക്കുമ്പോള്‍ ഡി.ഡി.ഒ കോഡ് ഉള്‍പ്പടെയുള്ള വിവരങ്ങള്‍ ചലാനില്‍ (ഫോറം ടി.ആര്‍ 12) രേഖപ്പെടുത്തുകയും വരണാധികാരി കൗണ്ടര്‍ സൈന്‍ ചെയ്ത ശേഷം ട്രഷറി കൗണ്ടറില്‍ സമര്‍പ്പിക്കുകയും വേണം. പണം സ്വീകരിച്ചതായി രേഖപ്പെടുത്തിയ ചലാന്റെ ഒറിജിനല്‍ ഭാഗം ട്രഷറിയില്‍നിന്ന് തുക അടച്ചയാള്‍ കൈപ്പറ്റണം.

www.etreasury.kerala.gov.in എന്ന ട്രഷറി വെബ്‌സൈറ്റ് വഴി (നെറ്റ് ബാങ്കിങ്, കാര്‍ഡ് പേയ്‌മെന്റ്, യു.പി.ഐ, ക്യൂ.ആര്‍ കോഡ് മുഖേന) ഓണ്‍ലൈന്‍ ആയും ഇതേ വെബ്‌സൈറ്റ് വഴി തന്നെ മാന്വല്‍ ഓപ്ഷന്‍ സെലക്ട് ചെയ്ത് ചലാന്‍ ജനറേറ്റ് ചെയ്ത് ട്രഷറി കൗണ്ടര്‍ വഴിയും തുക അടക്കാവുന്നതാണ്.

സ്ഥാനാര്‍ഥികള്‍ നാമനിര്‍ദേശ പത്രികക്കൊപ്പം നിക്ഷേപ തുക പണമായാണ് നല്‍കുന്നതെങ്കില്‍ വരണാധികാരി www.etr5.treasury.kerala.gov.in വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് TR5 Demand menu മുഖേന രസീതി ജനറേറ്റ് ചെയ്ത് അതിന്റെ പകര്‍പ്പ് സ്ഥാനാര്‍ഥിക്ക് നല്‍കും. ഇതേ വെബ്‌സൈറ്റില്‍ തന്നെ ഓണ്‍ലൈനായും തുക അടക്കാം. ഇങ്ങനെ തുക അടക്കുമ്പോള്‍ ലഭിക്കുന്ന ചലാന്റെ കോപ്പി രസീതി ആയി സ്ഥാനാര്‍ഥിക്ക് നല്‍കും.

Leave a Reply

Your email address will not be published.

Previous Story

കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു‌

Next Story

എസ്.ഐ.ആര്‍: ഗൃഹസന്ദര്‍ശനത്തില്‍ പങ്കാളികളായി ഇ.എല്‍.സി, എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍

Latest from Local News

എസ്.ഐ.ആര്‍: ഗൃഹസന്ദര്‍ശനത്തില്‍ പങ്കാളികളായി ഇ.എല്‍.സി, എന്‍.എസ്.എസ് വോളണ്ടിയര്‍മാര്‍

തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കരണ (എസ്.ഐ.ആര്‍) നടപടികളില്‍ പങ്കാളികളായി ജില്ലയിലെ ഇലക്ടറല്‍ ലിറ്ററസി ക്ലബ് (ഇ.എല്‍.സി), നാഷണല്‍ സര്‍വീസ് സ്‌കീം (എന്‍.എസ്.എസ്)

കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു‌

കണ്ണൂർ: കണ്ണൂർ പെരിങ്ങോം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു‌. എടക്കോം സ്വദേശി സിജോയാണ് മരിച്ചത്. ഇന്ന് പുലർച്ചയാണ് 5 മണിയോടെയാണ് സംഭവം. നായാട്ടിനിടെ