കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ (കെ.എസ്.എസ്.പി.എ.)കൊയിലാണ്ടി നിയോജക മണ്ഡല സമ്മേളനം 16. 11.25 ന്, ചെങ്ങോട്ടുകാവ് ശ്രീ രാമാനന്ദ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ വെച്ചു നടന്നു.ഇന്ത്യൻ നാഷനൽ കോൺഗ്രസ് കൊയിലാണ്ടി ബ്ലോക്ക് പ്രസിഡൻ്റ് എൻ.മുരളീധരൻ്റെ അധ്യക്ഷതയിൽ ജില്ല കോൺഗ്രസ് പ്രസിഡൻ്റ് അഡ്വ.കെ.പ്രവീൺ കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്തു.
കെ.എസ്.എസ്.പി.എ ജില്ലസെക്രട്ടറി ഒ.എം.രാജൻ മുഖ്യപ്രഭാഷണം നടത്തുകയുണ്ടായി.
നിയോജക മണ്ഡലം സെക്രട്ടറി പി. ബാബുരാജ് റിപ്പോർട്ടും ട്രഷറർ പ്രേമകുമാരി എസ്.കെ.വരവു ചെലവു കണക്കും അവതരിപ്പിച്ചു. കെ.എസ്.എസ്.പി.എ ജില്ല ട്രഷറർ ഹരിദാസൻ ടി, ചെങ്ങോട്ടുകാവ് മണ്ഡലം പ്രസിഡൻ്റ് പ്രമോദ് വി പി , സംസ്ഥാന കൗൺസിലർമാരായ ടി.കെ.കൃഷ്ണൻ, രാജീവൻ മoത്തിൽ ,ജില്ല ജോ. സെക്രട്ടറി വാഴയിൽ ശിവദാസൻ തുടങ്ങിയവർ ആശംസകളർപ്പിച്ചു.
നിയോജക മണ്ഡലം പ്രസിഡൻ്റ് പി. വത്സരാജ് സ്വാഗത ഭാഷണവും അശോകൻ ടി നന്ദി പ്രകടനവും നിർവഹിച്ചു.
തുടർന്നു നടന്ന വനിത സമ്മേളനം ജില്ല ജോ. സെക്രട്ടറി പ്രേമകുമാരി എസ് കെയുടെ അധ്യക്ഷതയിൽ ജില്ല വനിതഫോറം പ്രസിഡൻ്റ് ബേബി പുരുഷോത്തമൻ ഉദ്ഘാടനം നിർവഹിച്ചു. സംഘടനാതലത്തിലെ സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ കെ.പി.സി.സി.മെമ്പർ സി.വി.ബാലകൃഷ്ണൻ വിഷയാവതരണം നടത്തി. ശ്രീമതി ശോഭന വി.കെ., ചന്ദ്രമതിഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.
ജില്ലസെക്രട്ടേറിയേറ്റ് അംഗം ബാലൻ ഒതയോത്തിൻ്റെ അധ്യക്ഷതയിൽ നടന്ന പ്രതിനിധി സമ്മേളനത്തിൽ ബാബുരാജ് പി, ആർ നാരായണൻ മാസ്റ്റർ, ഉണ്ണികൃഷ്ണൻ പൂക്കാട്, സത്യൻ കെ.ടി. പി. ശ്രീധരൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.എസ്.പി.എ പെൻഷൻ സെൽ ചെയർമാൻ പി. മുത്തു കൃഷ്ണൻ പ്രതിനിധികളുടെ പെൻഷൻ സംശയ നിവാരണം നിർവഹിച്ചു.
‘സ്കോപ്പ് ‘ കൊയിലാണ്ടി നിയോജക മണ്ഡലം ചെയർമാൻ സോമൻ വായനാരിയുടെ നിയന്ത്രണത്തിൽ കലാ സായാഹ്നവും നടത്തപ്പെട്ടു. നിയോജക മണ്ഡലം ഭാരവാഹികളായി പി. ബാബുരാജ് (പ്രസി.), രാജീവൻ ഒതയോത്ത് (സെക്രട്ടറി) ,ഇന്ദിര ഹരിദാസ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.







