കൊരയങ്ങാട് പുതിയ തെരു മഹാഗണപതി ക്ഷേത്ര നവീകരണത്തിൻ്റെ ഭാഗമായി കലശവും, താഴികകുട പ്രതിഷ്ഠിക്കൽ ചടങ്ങ് ശനിയാഴ്ച രാവിലെ ക്ഷേത്ര തന്ത്രി നരിക്കിനി എടമന മോഹനൻ നമ്പുതിരി, ബാണത്തൂർ സുദവ് നമ്പൂതിരിപ്പാട്, പുതുക്കുടി സുധി നമ്പൂതിരി, കാഞ്ഞിര തോട്ടം പ്രസാദ് നമ്പൂതിരി എടവല്യo നാരായണൻ നമ്പൂതിരി, കേശേരി ശങ്കരൻ നമ്പൂതിരി, പെരുമ്പളി അഖിൽ ദേവ് നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ നടന്നു.
ക്ഷേത്ര ഊരാളൻ കെ.പി രവീന്ദ്രൻ, രാജൻ മൂടാടി ക്ഷേത്ര കമ്മറ്റി പ്രസിഡണ്ട് പുതിയ പറമ്പത്ത് രാമകൃഷ്ണൻ, ബാബു, ടി.ടി ഷിബു പി.കെ, സുമിത്ത് പി.കെ, സുജേഷ് പി.കെ, അമിത്ത് ടി.എം, ബാലൻ കെ.കെ, ഗോപാലൻ പി.കെ എന്നിവർ നേതൃത്വം നൽകി.







