ശബരിമല സ്വർണക്കൊളള പോലെയുള്ള സംഭവ വികാസങ്ങൾ ഇനി തിരുവിതാംകൂർ ദേവസ്വം ബോർഡിലുണ്ടാകില്ലെന്ന് പുതിയ ഭരണസമിതി പ്രസിഡന്റ് കെ ജയകുമാർ

ശബരിമല സ്വർണക്കൊള്ള പോലെയുള്ള സംഭവ വികാസങ്ങൾ ഇനി തിരുവിതാംകൂർ ദേവസ്വം ബോർഡിലുണ്ടാകില്ലെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ ഭരണസമിതി പ്രസിഡന്റ് കെ ജയകുമാർ. ഇനി വിശ്വാസം വ്രണപ്പെടില്ലെന്നും ഭക്തർക്ക് വേണ്ടി പ്രവർത്തിക്കുന്ന ഒരു സ്ഥാപനമായി തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മാറ്റുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ ഭരണസമിതി ചുമതലയേറ്റതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിശ്വാസികൾക്കിടയിൽ ഒരു പ്രതിസന്ധിയുണ്ടെന്നത് വാസ്തവമാണ്. ഇപ്പോൾ പുറത്തുവരുന്ന വാർത്ത വിശ്വാസികൾക്കിടയിൽ പ്രയാസമുണ്ടാക്കിയിട്ടുണ്ട്. ആ സാഹചര്യം അതുപോലെ നിലനിൽക്കാൻ അനുവദിച്ചുകൂടാ. പ്രവർത്തനങ്ങളിൽ സുതാര്യത ഉണ്ടാക്കും. ഏതെല്ലാം വഴികളിലൂടെയാണ് വൈകല്യം കടന്നുകയറിയത് അതെല്ലാം ഇല്ലാതാക്കും. എവിടെയൊക്കെയാണ് പിടിമുറുക്കേണ്ടത് അവിടെയൊക്കെ വേണമെങ്കിൽ പിടിമുറുക്കും. അവിഹിതമായ കാര്യങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരും. സ്പോൺസർമാരുടെ കാര്യത്തിൽ എന്ത് ചെയ്യാനാകുമെന്ന് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.   

Leave a Reply

Your email address will not be published.

Previous Story

ശബരിമലയിലെ ദ്വാരപാലകശില്‍പം സ്വര്‍ണം പൂശാന്‍ കൊണ്ടുപോയപ്പോള്‍ ഹൈക്കോടതിയെ അറിയിക്കാതിരുന്നത് പിഴവായിരുന്നുവെന്ന് പി.എസ്. പ്രശാന്ത്

Next Story

തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ പാർട്ടികളുടെ ആശങ്കകൾ പരിഹരിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കർ

Latest from Main News

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണപ്രക്രിയക്ക് തുടക്കം; കമ്മിഷനിംഗ് ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കം. പേരാമ്പ്ര, വടകര, കോഴിക്കോട്, മേലടി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകളിലേയും

ഖേലോ ഇന്ത്യാ ഗെയിംസ്: വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

  ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ആദ്യമായി പുരുഷവോളിബോള്‍ കിരീടം ചൂടി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് എതിരാളികളായ തമിഴ്‌നാട്

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

ഇന്ത്യയിലെ വിമാനയാത്രക്കാരെ വലച്ച് ഇൻഡിഗോ. ഇതുവരെ രാജ്യത്ത് ഉടനീളം 400ലധികം സർവീസുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. 225 ഓളം സർവീസുകളാണ് ഡൽഹിയിൽ നിന്ന്

മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടിയിൽ

ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ  സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ

രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി 

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ പൊതു രംഗത്ത് നിന്ന് മാറ്റി നിർത്തേണ്ട ആളാണെന്നും