എറണാകുളത്ത് 12 വയസുള്ള ആൺകുട്ടിയെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ

എറണാകുളത്ത് 12 വയസുള്ള ആൺകുട്ടിയെ ക്രൂരമായി മർദിച്ച കേസിൽ അമ്മയും ആൺ സുഹൃത്തും അറസ്റ്റിൽ. എളമക്കര പൊലീസാണ് ഇവരെ പിടികൂടിയത്. കുട്ടിയുടെ തല ചുവരിൽ ഇടിപ്പിക്കുകയും, ക്രൂരമായി മർദിക്കുകയുമായിരുന്നു. അമ്മയ്ക്ക് ഒപ്പം കുട്ടി കിടന്നതാണ് ആൺസുഹൃത്തിനെ പ്രകോപിപ്പിച്ചത്.

കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായത്. കുട്ടിയുടെ മാതാപിതാക്കൾ പിരിഞ്ഞ് താമസിക്കുകയാണ്. അമ്മയും കുട്ടിയും ആൺ സുഹൃത്തും ഒരുവീട്ടിലാണ് കഴിയുന്നത്. ബാത്ത്റൂമിന്റെ ഡോറിൽ ഇടിപ്പിച്ചതിനെ തുടർന്ന് കുട്ടിയുടെ തലയ്ക്ക് പരുക്കേറ്റു. അടുത്ത മുറിയിലേക്ക് പോയ കുട്ടിയെ വീണ്ടും ഇയാൾ ഉപദ്രവിക്കാൻ ശ്രമിച്ചു. അമ്മ ഇത് തടഞ്ഞില്ലെന്ന് മാത്രമല്ല, കുട്ടിയുടെ നെഞ്ചിൽ നഖം കൊണ്ട് മുറിവേൽപ്പിക്കുകയും ചെയ്തുവെന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നുണ്ട്. കേസിൽ അമ്മയാണ് ഒന്നാം പ്രതി.
അമ്മയുടെ ആൺസുഹൃത്ത് രണ്ടാം പ്രതിയുമാണ്. കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ആശുപത്രി അധികൃതരാണ് പൊലീസിൽ വിവരം അറിയിച്ചത്.

Leave a Reply

Your email address will not be published.

Previous Story

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി കെ ജയകുമാർ സത്യപ്രതിജ്ഞ ചെയ്തു

Next Story

ശബരിമലയിലെ ദ്വാരപാലകശില്‍പം സ്വര്‍ണം പൂശാന്‍ കൊണ്ടുപോയപ്പോള്‍ ഹൈക്കോടതിയെ അറിയിക്കാതിരുന്നത് പിഴവായിരുന്നുവെന്ന് പി.എസ്. പ്രശാന്ത്

Latest from Uncategorized

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

ഇന്ത്യയിലെ വിമാനയാത്രക്കാരെ വലച്ച് ഇൻഡിഗോ. ഇതുവരെ രാജ്യത്ത് ഉടനീളം 400ലധികം സർവീസുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. 225 ഓളം സർവീസുകളാണ് ഡൽഹിയിൽ നിന്ന്

മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടിയിൽ

ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ  സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ

രാഹുലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി 

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാഹുൽ പൊതു രംഗത്ത് നിന്ന് മാറ്റി നിർത്തേണ്ട ആളാണെന്നും 

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ്, പന്തലായനി ഭാഗത്ത് പ്രവൃത്തി വേഗത്തിലാവുന്നില്ല, ഡിസംബറില്‍ പൂര്‍ത്തിയാക്കുക പ്രയാസം

  നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മ്മാണം പന്തലായനി ഭാഗത്ത് ഇപ്പോഴും പ്രതീക്ഷിച്ച വേഗത്തിലാവുന്നില്ല. ഡിസംബര്‍ അവസാനത്തോടെ നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് ഭാഗികമായെങ്കിലും തുറന്നു കൊടുക്കുമെന്നായിരുന്നു