വീടിന്റെ മുകള്‍ നിലയില്‍ ഒളിപ്പിച്ച നിലയില്‍ 10 ലിറ്റര്‍ ചാരായം, 500 ലിറ്റര്‍ വാഷ് പിടികൂടി

കോഴിക്കോട്: യുവാവിന്റെ വീടിന്റെ മുകള്‍ നിലയില്‍ നിന്ന് ചാരായവും വാഷും പിടികൂടി. കോഴിക്കോട് കുരുവട്ടൂര്‍ പയിമ്പ്ര സ്വദേശി പെരുവട്ടിപ്പാറ ഭാഗത്തെ തെക്കേ മണ്ണാറക്കല്‍ സുനിത്ത് കുമാറി(43)ന്റെ വീടിന് മുകളില്‍ നിന്നാണ് ചാരായം പിടികൂടിയത്. 10 ലിറ്റര്‍ ചാരായവും 500 ലിറ്റര്‍ വാഷുമാണ് എക്‌സൈസ് സംഘം കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചേളന്നൂര്‍ റേഞ്ച് അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സിറാജും സംഘവുമാണ് സുനിത്ത് കുമാറിന്റെ വീട്ടില്‍ പരിശോധന നടത്തിയത്. വീടിന്റെ മുകള്‍ നിലയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ചാരായം. ഗ്രേഡ് പ്രിവന്റീവ് ഓഫീസര്‍ ഷൈജു, കെ ദീപേഷ്, ടി നൗഫല്‍, ആര്‍ കെ റഷീദ് എന്നിവരുള്‍പ്പെട്ട സംഘമാണ് പരിശോധനക്ക് നേതൃത്വം നല്‍കിയത്.

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി എളാട്ടേരി കിഴക്കേ പുതിയേടത്ത് സവിത അന്തരിച്ചു

Next Story

നടേരി തെറ്റിക്കുന്ന് കൊല്ലൻ്റെ പറമ്പിൽ കുഞ്ഞിമ്മാത അന്തരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും…   1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ

അശ്വതി സിനിലേഷ് പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ്

കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്

സി ടി അജയ് ബോസ്സ് ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ്

ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന  11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്. 

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എംപി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു.

മൂടാടി ഗ്രാമപഞ്ചായത്തിൽ സിപിഎമ്മിലെ എം.പി അഖില പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ടു. നറുക്കെടുപ്പിലൂടെ യാണ് അഖില വിജയിച്ചത്.നേരത്തെ വോട്ടെടുപ്പിൽ ഒരു വോട്ട് എൽ.ഡിഎഫിൻ്റെ ഭാഗത്തുനിന്ന്