അത്തോളി-ചേമഞ്ചേരി ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോരായി ക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ വീണ്ടും ഊര്‍ജ്ജിതമായി. ഇക്കഴിഞ്ഞ 2025 ഓഗസ്റ്റ് 14ന് നിര്‍മ്മാണത്തിലിരിക്കുന്ന പാലത്തിന്റെ ബീം തകര്‍ന്ന് പുഴയില്‍ വീണ സംഭവത്തെ തുടര്‍ന്നാണ് പ്രവൃത്തി നിലച്ചത്. ഇപ്പോള്‍ ഒരാഴ്ച മുമ്പാണ് തടസ്സങ്ങള്‍ നീങ്ങി പ്രവൃത്തി പുനരാരംഭിച്ചത്. കേരള റോഡ് ഫണ്ട് ബോര്‍ഡിനാണ് പാലത്തിന്റെ മേല്‍നോട്ട ചുമതല. സെന്‍ട്രല്‍ സ്പാന്‍ അടക്കം ഒന്‍പത് സ്പാനുകളാണ് പാലത്തിനുളളത്. ഇതില്‍ അഞ്ച് സ്പാനുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി. നവംബര്‍ മാസത്തോടെ മറ്റ് രമ്ട് സ്പാനുകളുടെ കോണ്‍ക്രീറ്റ് കൂടി നടക്കും. പിന്നെ അവശേഷിക്കുക സെന്‍ട്രല്‍ സ്പാന്‍ ആണ്. ഇവിടെ കമാനത്തോടു കൂടിയായിരിക്കും സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യുക. മൊത്തം 260 മീറ്ററാണ് പാലത്തിന്റെ നീളം. ഇരു വശത്തുമായി നൂറ് മീറ്റര്‍ നീളത്തില്‍ സമീപ റോഡും നിര്‍മ്മിക്കും. അത്തോളി ഭാഗത്ത് റോഡ് നിര്‍മ്മാണം ആരംഭിച്ചിട്ടുണ്ട്. അടുത്ത ആഴ്ചയോടെ ചേമഞ്ചേരി ഭാഗത്തും റോഡ് പ്രവൃത്തി ആരംഭിക്കും.
ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിലെ തുവ്വക്കോടിനെയും അത്തോളി ഗ്രാമ പഞ്ചായത്തിലെ കൊടശ്ശേരിയേയും ബന്ധിപ്പിക്കുന്ന തോരായിക്കടവ് പാലത്തിന്റെ നിര്‍മ്മാണ പ്രവൃത്തി അന്തിമ ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് ബീമു തകര്‍ന്നത്. ബീം നിര്‍മ്മിക്കാന്‍ കോണ്‍ക്രീറ്റ് ചെയ്യുന്നതിനിടയിലായിരുന്നു പുഴയില്‍ വീണത്. ബീമുകള്‍ ഉറപ്പിച്ച് നിര്‍ത്തിയ ഗര്‍ഡറുകള്‍ ഉറപ്പിച്ചു നിര്‍ത്തിയതിലെ അപാകമായിരുന്നുഅപകട കാരണം.
സ്ഥലമേറ്റെടുപ്പ് ഉള്‍പ്പടെ 23.82 കോടി രൂപ ചെലവിലാണ് കിഫ്ബി സഹായത്തോടെ പാലം നിര്‍മ്മിക്കുന്നത്. 2023 ഓഗസ്റ്റ് മൂന്നിനാണ് പാലത്തിന്റെ പ്രവൃത്തി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ ആരംഭിച്ചത്. 18 മാസമായിരുന്നു നിര്‍മ്മാണ കാലവധി നിശ്ചയിച്ചിരുന്നത്. മഞ്ചേരിയിലെ പി എം ആര്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് പാലം പണി കരാറെടുത്തത്.
Latest from Local News
മഹാത്മഗാന്ധി കൾച്ചറൽ സെൻ്റർ – ഇന്ത്യൻ നേഷണൽ കോൺഗ്രസ്സ് കൊടക്കാട്ടുമുറിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ സർവകലാശാലയിൽ നിന്ന് എം എ ജേണലിസം ആൻ്റ്
ഉദ്ഘാടന സജ്ജമായി മണിയൂര്‍ ഐടിഐ കെട്ടിടം. 15 വര്‍ഷമായി വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിനാണ് സംസ്ഥാന സര്‍ക്കാര്‍ 6.9 കോടി രൂപ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 28 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആയി ആര്‍ ജെ ഡിയിലെ അശ്വതി ഷിനിലേഷിനെ തിരഞ്ഞെടുത്തു. സി പി എമ്മിലെ പി.വി.അനുഷയാണ്
ചേമഞ്ചേരി പഞ്ചായത്ത് യുഡിഎഫിന്. സി ടി അജയ് ബോസ്സിനെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു.ന 11 വോട്ടാണ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ലഭിച്ചത്.







