സ്‌കൂൾ അർധവാർഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താൻ ആലോചന

തദ്ദേശ തിരഞ്ഞെടുപ്പിനെത്തുടർന്ന് വിദ്യാഭ്യാസ കലണ്ടർ മാറിയെങ്കിലും സ്‌കൂൾ അർദ്ധവാർഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താൻ ആലോചന. ഇതിനായി ക്രിസ്‌മസ് അവധി പുനഃക്രമീകരിക്കാൻ മന്ത്രി വി. ശിവൻകുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ധാരണയായി.

ഡിസംബർ 15-ന് പരീക്ഷ ആരംഭിക്കും. 23-ന് പൂർത്തിയാക്കി സ്കൂളടയ്ക്കും. ജനുവരി അഞ്ചിനാകും തുറക്കുക. ഹയർ സെക്കൻഡറി വിഭാഗത്തിലെ ഒന്നോ രണ്ടോ പരീക്ഷകൾ സ്‌കൂൾ തുറന്നശേഷം ജനുവരി ഏഴിനു നടക്കും.

അന്തിമതീരുമാനം വിദ്യാഭ്യാസ നിലവാര സമിതി (ക്യുഐപി) യോഗത്തിലെടുക്കും. തിരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ രണ്ടുഘട്ടമായി പരീക്ഷ നടത്താനുള്ള സാധ്യത തേടിയിരുന്നു. എന്നാൽ, അവധിക്കുമുൻപും ശേഷവുമായുള്ള പരീക്ഷ വിദ്യാർഥികളിൽ മാനസികസമ്മർദം ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ജില്ലാ പഞ്ചായത്തിലേക്കുള്ള തിരഞ്ഞെടുപ്പിലേക്ക് ജില്ലാ പാര്‍ലിമെന്ററി ബോര്‍ഡ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Next Story

കൊയിലാണ്ടി എ.സി ഷൺമുഖദാസ് പഠന കേന്ദ്രം നെഹ്റുവിനെ അനുസ്മരിച്ചു

Latest from Main News

ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും

ബലാത്സംഗ കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് കെ. ബാബു അധ്യക്ഷനായ സിംഗിള്‍ ബെഞ്ചാണ് വിഷയം

തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടിംഗ് യന്ത്രങ്ങളുടെ ക്രമീകരണപ്രക്രിയക്ക് തുടക്കം; കമ്മിഷനിംഗ് ജില്ല കളക്ടര്‍ സന്ദര്‍ശിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിലേക്കുള്ള ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളുടെ കമ്മീഷനിംഗ് പ്രക്രിയക്ക് ജില്ലയില്‍ തുടക്കം. പേരാമ്പ്ര, വടകര, കോഴിക്കോട്, മേലടി, ചേളന്നൂര്‍, കൊടുവള്ളി ബ്ലോക്കുകളിലേയും

ഖേലോ ഇന്ത്യാ ഗെയിംസ്: വോളിയിൽ കാലിക്കറ്റിന് ചരിത്ര കിരീടം

  ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസില്‍ ആദ്യമായി പുരുഷവോളിബോള്‍ കിരീടം ചൂടി കാലിക്കറ്റ് സര്‍വകലാശാല. രാജസ്ഥാനില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിലാണ് എതിരാളികളായ തമിഴ്‌നാട്

യാത്രക്കാരെ വലച്ച് ഇന്‍ഡിഗോ വിമാനക്കമ്പനി

ഇന്ത്യയിലെ വിമാനയാത്രക്കാരെ വലച്ച് ഇൻഡിഗോ. ഇതുവരെ രാജ്യത്ത് ഉടനീളം 400ലധികം സർവീസുകളാണ് ഇതുവരെ റദ്ദാക്കിയിരിക്കുന്നത്. 225 ഓളം സർവീസുകളാണ് ഡൽഹിയിൽ നിന്ന്

മുൻകൂർ ജാമ്യം തേടി രാഹുൽ ഹൈക്കോടിയിൽ

ബലാത്സം​ഗ കേസിൽ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. തിരുവനന്തപുരം പ്രിൻസിപ്പൽ  സെഷൻസ് കോടതി ഇന്നലെ അപേക്ഷ തള്ളിയതിനെ