തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ റിലേഷൻസ് കമ്മിറ്റി രൂപീകരിച്ചു

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള മാധ്യമസംബന്ധിയായ കാര്യങ്ങൾ പരിശോധിച്ച് തീർപ്പാക്കുന്നതിന് തിരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കുന്നതിനായി സംസ്ഥാനതല മീഡിയ റിലേഷൻസ് കമ്മിറ്റി രൂപീകരിച്ചു.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറിചെയർമാനും, പബ്ലിക് റിലേഷൻസ് ഓഫീസർ കൺവീനറുമായ മീഡിയ റിലേഷൻസ് സമിതിയിൽ തിരഞ്ഞെടുപ്പ് കമ്മീഷനിലെ ലോ ഓഫീസർ, കൺസൽട്ടൻറ്  (ഇലക്ഷൻ), ഐ പി ആർ ഡി ഡയറക്ടർ, കെ യു ഡബ്‌ള്യു ജെ തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് ഷില്ലർ സ്റ്റീഫൻ, മുതിർന്ന മാധ്യമപ്രവർത്തകനായ മലയിൻകീഴ് ഗോപാലകൃഷ്ണൻ, ഇൻഫർമേഷൻ കേരള മിഷൻ  ഡെപ്യൂട്ടി ഡയറക്ടർ ഡോ. പി കെ നൗഫൽ, സൈബർഡോം പോലീസ്  ഇൻസ്പെക്ടർ കെ ജി കൃഷ്ണൻ പോറ്റി എന്നിവർ അംഗങ്ങളാണ്.

മാധ്യമസംബന്ധിയായ പരാതികളും ആക്ഷേപങ്ങളും സമിതി പരിശോധിച്ച് നിയമപരമായ നടപടി സ്വീകരിക്കും. മീഡിയ റിലേഷൻസ് കമ്മിറ്റിയുടെ ഇ-മെയിൽ: secmediamonitoring@gmail.com

Leave a Reply

Your email address will not be published.

Previous Story

കൊയിലാണ്ടി എ.സി ഷൺമുഖദാസ് പഠന കേന്ദ്രം നെഹ്റുവിനെ അനുസ്മരിച്ചു

Next Story

ആശ്രിത നിയമനം സംബന്ധിച്ച് വ്യക്തത വരുത്തി സർക്കാർ

Latest from Main News

ആശ്രിത നിയമനം സംബന്ധിച്ച് വ്യക്തത വരുത്തി സർക്കാർ

ആശ്രിത നിയമനം സംബന്ധിച്ച് വ്യക്തത വരുത്തി സർക്കാർ. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ നിർദേശങ്ങൾ‌ പരിഗണിച്ചാണ്  നടപടി. ആശ്രിത നിയമനം വേണ്ടാത്തവർക്ക് സമാശ്വാസധനം

സ്‌കൂൾ അർധവാർഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താൻ ആലോചന

തദ്ദേശ തിരഞ്ഞെടുപ്പിനെത്തുടർന്ന് വിദ്യാഭ്യാസ കലണ്ടർ മാറിയെങ്കിലും സ്‌കൂൾ അർദ്ധവാർഷിക പരീക്ഷ ഒറ്റഘട്ടമായിത്തന്നെ നടത്താൻ ആലോചന. ഇതിനായി ക്രിസ്‌മസ് അവധി പുനഃക്രമീകരിക്കാൻ മന്ത്രി

മെഡിക്കൽ/ മെഡിക്കൽ അനുബന്ധ പ്രവേശനത്തിനുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2025 വർഷത്തെ ആയുർവേദ/ ഹോമിയോ/ സിദ്ധ/ യുനാനി/ മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേയ്ക്കുള്ള സ്‌ട്രേ വേക്കൻസി അലോട്ട്‌മെന്റ് പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in

ഓലയ്ക്കും ഊബറിനുമെതിരെ നടപടിയെടുക്കാൻ ഒരുങ്ങി സംസ്ഥാന മോട്ടോർവാഹന വകുപ്പ്

ഓൺലൈൻ ടാക്സികളായ ഓലയ്ക്കും ഊബറിനുമെതിരെ നടപടിയെടുക്കാൻ ഒരുങ്ങി സംസ്ഥാന മോട്ടോർവാഹന വകുപ്പ്. സംസ്ഥാനത്തെ രജസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് ഓൺലൈൻ ടാക്സികൾ പ്രവർത്തിക്കുന്നത്.

ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധി നവംബർ 27 വരെ നീട്ടി

ശബരിമല സ്വർണ്ണ മോഷണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുഖ്യപ്രതികളായ ഉണ്ണിക്കൃഷ്ണൻ പോറ്റി, മുരാരി ബാബു എന്നിവരുടെ റിമാൻഡ് കാലാവധി നവംബർ 27 വരെ