തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനം ഇന്ന്: രാവിലെ 11 മുതല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാം

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതുതിരഞ്ഞെടുപ്പിന്റെ വിജ്ഞാപനം സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ ഇന്ന്  പുറപ്പെടുവിക്കും. ഇതോടൊപ്പം അതത് വരണാധികാരികള്‍ തിരഞ്ഞെടുപ്പ് പൊതുനോട്ടീസ് പരസ്യപ്പെടുത്തും. രാവിലെ 11നും വൈകിട്ട് മൂന്നിനും ഇടയിലാണ് പത്രിക സമര്‍പ്പിക്കേണ്ടത്. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 21. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി നവംബര്‍ 24.

സ്ഥാനാര്‍ഥിക്ക് നേരിട്ടോ തന്റെ നിര്‍ദേശകന്‍ വഴിയോ പൊതുനോട്ടീസില്‍ നിര്‍ദേശിച്ച സ്ഥലത്ത് നാമനിര്‍ദേശ പത്രിക (ഫോറം 2) സമര്‍പ്പിക്കാം. സ്ഥാനാര്‍ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാര്‍ഡിലെ വോട്ടറായിരിക്കണം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്ന തീയതിയില്‍ 21 വയസ്സ് പൂര്‍ത്തിയായിരിക്കുകയും വേണം. സ്ഥാനാര്‍ഥിയെ നാമനിര്‍ദേശം ചെയ്യുന്ന വ്യക്തി അതേ വാര്‍ഡിലെ തന്നെ വോട്ടറായിരിക്കണം. ഒരു സ്ഥാനാര്‍ത്ഥിക്ക് 3 സെറ്റ് പത്രിക സമര്‍പ്പിക്കാം.

സംവരണ സീറ്റുകളില്‍ മത്സരിക്കുന്നവര്‍ ആ വിഭാഗത്തില്‍പ്പെട്ടവരായിരിക്കണം. പട്ടികജാതി, പട്ടികവര്‍ഗ സംവരണ വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ അധികാരപ്പെട്ട ഉദ്യോഗസ്ഥനില്‍നിന്നുള്ള ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം.
ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്നവര്‍ 2000 രൂപയും ബ്ലോക്ക് പഞ്ചായത്ത്, നഗരസഭ എന്നിവിടങ്ങളിലെ സ്ഥാനാര്‍ഥികള്‍ 4000 രൂപയും ജില്ലാപഞ്ചായത്ത്, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ 5000 രൂപയുമാണ് നാമനിര്‍ദേശ പത്രികയോടൊപ്പം കെട്ടിവെക്കേണ്ടത്. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് തുകയുടെ പകുതി മതി.
സ്ഥാനാര്‍ഥിയുടെ വിദ്യാഭ്യാസ യോഗ്യത, പത്രിക സമര്‍പ്പിക്കുന്ന സമയത്ത് സ്ഥാനാര്‍ഥി ഉള്‍പ്പെട്ട ക്രിമിനല്‍ കേസുകള്‍, സ്ഥാനാര്‍ഥിയുടെയും കുടുംബാംഗങ്ങളുടെയും ആസ്തിയും ബാധ്യതയും സര്‍ക്കാറിനോ ഏതെങ്കിലും തദ്ദേശ സ്ഥാപനത്തിനോ നല്‍കാനുള്ള കുടിശ്ശിക, അയോഗ്യതയുണ്ടെങ്കില്‍ അക്കാര്യം തുടങ്ങിയ വിവരങ്ങള്‍ പത്രികയോടൊപ്പം ഫോറം 2എ യില്‍ സമര്‍പ്പിക്കണം.
ഒരാള്‍ ഒരു തദ്ദേശസ്ഥാപനത്തിലെ ഒരു വാര്‍ഡില്‍ മാത്രമേ മത്സരിക്കാന്‍ പാടുള്ളൂ. ഒന്നില്‍ കൂടുതല്‍ വാര്‍ഡുകളില്‍ പത്രിക നല്‍കിയാല്‍ എല്ലാം നിരസിക്കും. എന്നാല്‍, ത്രിതല പഞ്ചായത്തുകളില്‍ വ്യത്യസ്ത തലങ്ങളില്‍ മത്സരിക്കാവുന്നതാണ്.
നാമനിര്‍ദേശ പത്രികയും 2എ ഫോറവും പൂര്‍ണമായി പൂരിപ്പിച്ചിട്ടുണ്ടെന്ന് സ്ഥാനാര്‍ഥികള്‍ ഉറപ്പാക്കണം. ഭേദഗതി ചെയ്ത ഫോറങ്ങള്‍ കമീഷന്റെ വെബ്സൈറ്റില്‍ ലഭ്യമാണ്. സ്ഥാനാര്‍ഥികള്‍ വരണാധികാരി മുമ്പാകെയോ അധികാരപ്പെട്ട ഉദ്യോഗസ്ഥര്‍ മുമ്പാകെയോ നിയമപ്രകാരം സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ചെയ്ത് നിശ്ചിത ഫോറത്തില്‍ ഒപ്പുവച്ച് പത്രികയോടൊപ്പം സമര്‍പ്പിക്കണം. സ്ഥാനാര്‍ഥിയുടെ യോഗ്യതയും അയോഗ്യതയും സംബന്ധിച്ച് വരണാധികാരിയുടെ തീരുമാനം അന്തിമമായിരിക്കും.

Leave a Reply

Your email address will not be published.

Previous Story

കോഴിക്കോട് ഗവ: മെഡിക്കൽകോളേജ്’ ഹോസ്പിറ്റൽ 14-11-2025 വെള്ളി ഒ.പി.വിവരങ്ങൾ പ്രധാനഡോക്ടമാർ

Next Story

തോരായിക്കടവ് പാലം പണി വീണ്ടും തകൃതി ഫെബ്രുവരിയില്‍ തുറക്കും

Latest from Local News

സി പി എം സ്വന്തം പാർട്ടി ചിഹ്നം ഉപേക്ഷിച്ച് തിരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട ഗതികേട്ടിൽ: എൻ വേണു

സി പി എം വിപ്ലവ മണ്ണ് എന്ന് വിശേഷിപ്പിക്കുന്ന ഒഞ്ചിയത്ത് അടക്കം പാർട്ടി ചിഹ്നം പോലും ഒഴിവാക്കി കുന്തവും കൊടച്ചക്രം അടക്കം

ജെ സി ഐ കൊയിലാണ്ടിയുടെ 44 മത് സ്ഥാനാരോഹണം ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ

ജെസിഐ കൊയിലാണ്ടിയുടെ 44ാമത് സ്ഥാനാരോഹണ ചടങ്ങ് ഡിസംബർ 12ന് പൂക്കാട് സി എസ് സി ബി ഓഡിറ്റോറിയത്തിൽ വെച്ച് നടക്കും. കൊയിലാണ്ടിയുടെ

കരുവണ്ണൂർ ബ്ലോക്ക് ഡിവിഷൻ യു.ഡി എഫ് സ്ഥാനാർത്ഥി ഷറീന എം.പി.യുടെ വാഹന പ്രചരണ പരിപാടി ഉദ്ഘാടനം ചെയ്തു

ബാലുശ്ശേരി ബ്ലോക്ക് കരുവണ്ണൂർ ഡിവിഷൻ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർത്ഥി ഷറീന എം.പി.യുടെ വാഹന പ്രചരണ പരിപാടി കാവിൽ പി മാധവൻ ഉദ്ഘാടനം

കൊയിലാണ്ടി നഗരസഭ ഒന്നാം വാർഡ് യു ഡി.എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭ ഒന്നാം വാർഡ് യു ഡി.എഫ്. തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി കെ.എം അഭിജിത്ത് ഉദ്ഘാടനം

ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി.ഷീബയുടെ തെരഞ്ഞടുപ്പ് പ്രചാരണം അഡ്വ. കെ.പ്രവീൺകുമാർ തണ്ണീർപന്തലിൽ ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്ത് പയ്യോളി അങ്ങാടി ഡിവിഷൻ സ്ഥാനാർത്ഥി പി.സി.ഷീബയുടെ തെരഞ്ഞടുപ്പ് പ്രചാരണം അഡ്വ. കെ.പ്രവീൺ തണ്ണീർപന്തലിൽ ഉദ്ഘാടനം ചെയ്തു. ത്രിതലപഞ്ചായത്ത് തെരഞ്ഞടുപ്പ്