ആശ്രിത നിയമനം സംബന്ധിച്ച് വ്യക്തത വരുത്തി സർക്കാർ

ആശ്രിത നിയമനം സംബന്ധിച്ച് വ്യക്തത വരുത്തി സർക്കാർ. ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ നിർദേശങ്ങൾ‌ പരിഗണിച്ചാണ്  നടപടി. ആശ്രിത നിയമനം വേണ്ടാത്തവർക്ക് സമാശ്വാസധനം നൽകുന്നതടക്കമുള്ള കാര്യങ്ങളിലാണ് സർക്കാർ വ്യക്തത വരുത്തിയത്. അതേസമയം 2025 മാർച്ച് 29-നു മുമ്പ്‌ മരിച്ച ജീവനക്കാരുടെ ആശ്രിതർക്ക് സമാശ്വാസധനത്തിന് അർഹതയുണ്ടായിരിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

സമാശ്വാസധനം വേണ്ടെന്നും അർഹരായവർക്ക് മുഴുവൻ നിയമനം നൽകണമെന്നുമുള്ള പ്രതിപക്ഷ സർവീസ് സംഘടനകളുടെ ആവശ്യം പരിഗണിച്ചില്ല. ഈ കലണ്ടർ വർഷം മുതൽ ഓരോ പതിനാറാമത്തെ ഒഴിവും ആശ്രിതനിയമനത്തിന് മാറ്റിവെക്കണമെന്ന് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പിന്റെ നിർദേശത്തിൽ വ്യക്തമാക്കുന്നു. ‌

നിയമനത്തിന് ‌ഏകീകൃത സംവിധാനം കൊണ്ടുവരും. ഇതിനുശേഷം വകുപ്പുകൾ എല്ലാ ഒഴിവുകളും പൊതു ഭരണ വകുപ്പിൽ റിപ്പോർട്ട് ചെയ്യണം. ഏകീകൃത സംവിധാനം നിലവിൽ വന്നാൽ പൊതുഭരണവകുപ്പ് അനുവദിക്കുന്ന ഒഴിവുകളിൽ മാത്രമേ നിയമനം നൽകാനാവൂ.

നിയമനത്തിന് ഒഴിവുകൾ കിട്ടാത്ത പക്ഷം അക്കാര്യം വകുപ്പുകൾ പൊതുഭരണ വകുപ്പിൽ രജിസ്റ്റർ ചെയ്യണം. പൊതുസംവിധാനം നിലവിൽ വരുന്നതുവരെ നേരത്തേയുള്ള അപേക്ഷകർക്ക് നിയമനം നൽകിയിട്ടില്ലെങ്കിൽ യോഗ്യതയുടെ അടിസ്ഥാനത്തിൽ അഞ്ചു തസ്തികകളിലൊന്ന് തെരഞ്ഞെടുക്കാൻ അവസരം ലഭിക്കും.

Leave a Reply

Your email address will not be published.

Previous Story

തദ്ദേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മീഡിയ റിലേഷൻസ് കമ്മിറ്റി രൂപീകരിച്ചു

Next Story

നാദാപുരത്ത് വിദ്യാർത്ഥികൾ തമ്മിൽ ഏറ്റുമുട്ടി

Latest from Main News

ഫറോക്കിൽ ഭർത്താവിൻ്റെ വെട്ടേറ്റ ഭാര്യ ചികിത്സയിലിരിക്കെ മരിച്ചു

  ഫറോക്ക് കോളേജ് അണ്ടിക്കാടൻകുഴിയിൽ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ച യുവതി മരിച്ചു. കരുവൻതിരുത്തി സ്വദേശി മുനീറ (30)യാണ് ചികിത്സയിലിരിക്കെ മരിച്ചത്. ബുധനാഴ്ച രാവിലെയാണ്

ചിറ്റൂരില്‍ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: ചിറ്റൂരില്‍ നിന്നും ഇന്നലെ കാണാതായ അഞ്ചു വയസ്സുകാരന്‍ സുഹാന്റെ മൃതദേഹം കണ്ടെത്തി. വീടിനു കുറച്ചകലെയുള്ള കുളത്തില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. റോഡിനോടു ചേര്‍ന്നുള്ള

വാട്ടര്‍ ഫെസ്റ്റ് വേദിയിലെത്തി ഐഎന്‍എസ് കല്‍പ്പേനി സന്ദര്‍ശിച്ച് മേയർ -പൊതുജനങ്ങള്‍ക്ക് ഇന്ന് കൂടി കപ്പല്‍ സന്ദര്‍ശിക്കാം

ബേപ്പൂര്‍ ഫെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ വാട്ടര്‍ ഫെസ്റ്റ് വേദി സന്ദര്‍ശിച്ച് കോര്‍പറേഷന്‍ മേയര്‍ ഒ സദാശിവന്‍ എത്തി. ശനിയാഴ്ച വേദിയിലെത്തിയ മേയര്‍

പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ സര്‍ക്കാര്‍ നടത്തുന്നത് വലിയ ഇടപെടല്‍- മന്ത്രി ഒ ആര്‍ കേളു

സംസ്ഥാനത്തെ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ വലിയ ഇടപെടലാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് പട്ടികജാതി, പട്ടികവര്‍ഗ്ഗ, പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു

തിക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി മുസ്ലിം ലീഗിലെ ഒ.കെ. ഫൈസൽ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫിനാണ് ഇത്തവണ ഗ്രാമപഞ്ചായത്തിന്റെ ഭരണം ലഭിച്ചത്. ഒ കെ ഫൈസൽ