കൊയിലാണ്ടി: കൊല്ലം പാറപ്പള്ളി ബീച്ചിൽ കടുക്ക പറിക്കുന്നതിനിടയിൽ വെള്ളത്തിൽ വീണ് യുവാവ് മുങ്ങി മരിച്ചു . കൊല്ലം ലക്ഷം വീട്ടിൽ റഷീദ് (22) ആണ് മരിച്ചത്.വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. പിതാവ് : മുഹമ്മദലി . മാതാവ്: റസിയ ഭാര്യ : ശിഫാന. മകൻ : റിയാൻ . സഹോദരങ്ങൾ: ഷാഹിദ് , റാഫി.
