എസ്ഐആർ അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന കേരളസർക്കാരിൻ്റെ ഹർജി ഹൈക്കോടതി പരിഗണിച്ചില്ല

വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (എസ്ഐആർ) അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന കേരള സർക്കാരിൻ്റെ ഹർജി ഹൈക്കോടതി പരിഗണിച്ചില്ല. ഈ വിഷയത്തിൽ സുപ്രീം കോടതിയെ സമീപിക്കുന്നതാണ് ഉചിതമെന്ന് ഹൈക്കോടതി സംസ്ഥാന സർക്കാരിന് നിർദേശം നൽകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പും എസ്ഐആറും ഒന്നിച്ച് കൊണ്ടുപോകുമ്പോൾ ഉണ്ടാകുന്ന ഉദ്യോഗസ്ഥരുടെ കുറവാണ് പ്രധാന തടസ്സമായി സർക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയത്. സംസ്ഥാന സർക്കാരിൻ്റെ ഹർജിയിൽ ഹൈക്കോടതി നാളെ അന്തിമ വിധി പുറപ്പെടുവിക്കും.

Leave a Reply

Your email address will not be published.