ഓലയ്ക്കും ഊബറിനുമെതിരെ നടപടിയെടുക്കാൻ ഒരുങ്ങി സംസ്ഥാന മോട്ടോർവാഹന വകുപ്പ്

ഓൺലൈൻ ടാക്സികളായ ഓലയ്ക്കും ഊബറിനുമെതിരെ നടപടിയെടുക്കാൻ ഒരുങ്ങി സംസ്ഥാന മോട്ടോർവാഹന വകുപ്പ്. സംസ്ഥാനത്തെ രജസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കാതെയാണ് ഓൺലൈൻ ടാക്സികൾ പ്രവർത്തിക്കുന്നത്. ഇതിനെതിരെ നടപടിയെടുക്കാൻ മോട്ടോർവാഹന വകുപ്പ് നിയമോപദേശം തേടിയെന്ന് ട്രാൻസ്പോർട്ട് കമ്മീഷ്ണർ നാഗരാജു ചകിലം അറിയിച്ചു. ഇക്കാര്യം അറിയിച്ചു കൊണ്ട് ഓലയ്ക്കും ഊബറിനും കാരണം കാണിക്കൽ നോട്ടീസ് അയക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മീഷ്ണർ അറിയിച്ചു.

Leave a Reply

Your email address will not be published.