തങ്കമല എസ്റ്റേറ്റിൽ നടക്കുന്ന ഖനനത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ കേസെടുത്തു

/

കൊയിലാണ്ടി താലൂക്കിലെ തുറയൂർ കീഴരിയൂർ വില്ലേജിൽ വ്യാപിച്ച് കിടക്കുന്ന തങ്കമല എസ്റ്റേറ്റിലെ കരിങ്കൽ ഖനനത്തിനും ക്രഷറിനും മണ്ണെടുപ്പിനും എതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ ചെന്നൈ ബെഞ്ച് കേസെടുത്തു നോട്ടീസ് അയക്കാൻ ഉത്തരവിട്ടു. തങ്കമല എസ്റ്റേറ്റിൽ നടക്കുന്ന ഖനത്തിന് വ്യവസ്ഥകൾക്ക് വിധേയമായി പരിസ്ഥിതി വകുപ്പും മലിനീകരണ നിയന്ത്രണ ബോർഡും അനുമതി നൽകിയതാണ് വ്യവസ്ഥകൾ ലംഘിച്ച് നടക്കുന്ന കരിങ്കൽ ഖനനത്തിനും ക്രഷറിൻ്റെയും മണ്ണെടുപ്പിൻ്റെയും പേരിൽ നാട്ടുകാർ നിരവധി പരാതികൾ സർക്കാരിന് നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടാകാത്തതിനെ തുടർന്ന് നാട്ടുകാർ ദേശീയ ഹരിത ട്രെബ്യൂണൽ ചെന്നൈ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.

പരിസ്ഥിതി വകുപ്പ് അംഗീകരിച്ച് ഖനന പ്ലാനിന് വിരുദ്ധമായും തൊട്ടടുത്തുള്ള വീടുകൾക്കുണ്ടാകുന്ന പ്രകമ്പനം സംബന്ധിച്ച പഠനം നടത്താതെയും ഖനനം മൂലം പ്രദേശവാസികൾകുണ്ടാകുന്ന പ്രയാസങ്ങൾ മനസ്സിലാക്കാൻ പ്രദേശവാസികൾ ഉൾപ്പെടുന്ന കമ്മിറ്റി രൂപീകരിക്കണമെന്ന വ്യവസ്ഥ ലംഘിച്ചതിനാലും ഖനന പരിസരത്ത് മരങ്ങൾ വെച്ച് പിടിപ്പിച്ച് പരിപാലിക്കണമെന്ന വ്യവസ്ഥ പാലിക്കാത്തത് കൊണ്ടും കാലത്തും വൈകുന്നേരവും ഖനന വസ്തുക്കൾ കയറ്റിയ വാഹനം പോകരുതെന്നും വാഹനത്തിൽ നിന്നും പൊടിപാറരുതെന്ന വ്യവസ്ഥ ലംഘിച്ചത് കൊണ്ടും കാലത്ത് 7 മണി മുതൽ വൈകുന്നേരം 5 മണി വരെ മാത്രമെ ഖനനം പാടുള്ളൂ എന്ന വ്യവസ്ഥ ലംഘിച്ചത് കൊണ്ടും ഖനന പ്ലാനിൽ വ്യക്തമാക്കിയതിൽ നിന്നും വ്യത്യസ്ഥമായ ആഴത്തിലും വീതി യിലും ഖനനം നടത്തിയതിനാലും അനുവദനീയമായതിലും കൂടുതൽ ശബ്‌ദമലിനീകരണം ഉണ്ടായതിനാലും പാറ പൊട്ടിക്കുമ്പോൾ നീക്കം ചെയ്യുന്ന മല മുകളിലെ മണ്ണ് പാറ പൊട്ടിച്ച കുഴി നികത്താൻ സൂക്ഷിച്ച് വെക്കണമെന്ന വ്യവസ്ഥ പാലിക്കാത്തത് കൊണ്ടും മല മുകളിലെ ക്വാറിയിൽ മഴക്കാലത്ത് വെള്ളം നിറഞ്ഞ് അത് ജല ബോംബായി നിന്ന് താഴ്‌വാരത്ത് താമസിക്കുന്ന പൊതു ജനങ്ങളുടെ ജീവനും സ്വത്തിനും പരിസ്ഥിതിക്കും ഭീഷണിയായതിനാലും ആണ് ദേശീയ ഹരിത ട്രൈബ്യുണലിനെ സമീപിച്ചത്.

പത്രസമ്മേളനത്തിൽ  അഡ്വക്കേറ്റ് രാജീവൻ, അജീഷ് എൻ.വി, ഇർഷാദ് അലി, വിപിൻ രാജ്, സുജിത്ത്, ബബിഷ് എ.കെ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ഇനിമുതൽ സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഓട്ടോ-ടാക്സി പ്ലാറ്റ്‌ഫോമായ ‘കേരള സവാരി’ വഴി ആംബുലൻസ് ബുക്കിംഗും ലഭ്യമാകും

Next Story

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : നാമനിർദേശപ്പത്രികാ സമർപ്പണം നാളെ മുതൽ

Latest from Local News

കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷന് വടക്ക് ഭാഗത്ത് വാഹന പാര്‍ക്കിംങ്ങ്: നിയന്ത്രണം കടുപ്പിച്ച് റെയില്‍വേ

കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന് വടക്ക് ഭാഗത്ത് റോഡരികില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനെതിരെ കര്‍ശന നടപടികളുമായി റെയില്‍വേ പോലീസ്. സ്‌റ്റേഷന്റെ വടക്ക് പേ

കുന്ദമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡ് കളം പിടിക്കാൻ യുവ സാരഥിയെ ഇറക്കി യുഡിഎഫ്

കുന്ദമംഗലം ത്രികോണ മത്സരത്തിന് ഒരുങ്ങി. കുന്ദമംഗലം പഞ്ചായത്തിലെ അഞ്ചാം വാർഡ് കളം പിടിക്കാൻ യുവ സാരഥിയെ ഇറക്കി യുഡിഎഫ്. കഴിഞ്ഞ തവണ

കൊയിലാണ്ടി ഒഴക്കാഴക്കം പടിക്കൽ ജാനു അന്തരിച്ചു

കൊയിലാണ്ടി:  ഒഴക്കാഴക്കം പടിക്കൽ പരേതനായ ഒ.പി.കരുണന്റെ ഭാര്യ ജാനു (76) അന്തരിച്ചു. മക്കൾ:മക്കൾ സുനിൽകുമാർ .(ബഹറിൻ ) ഷൈമ (സ്റ്റാറ്റിസ്റ്റിക് ഡിപ്പാർട്ട്മെന്റ്

അവസാനിക്കാത്ത കരിങ്കല്‍ ഖനനം,ഭയപ്പാടില്‍ തങ്കമല ക്വാറിയുടെ പരിസരവാസികള്‍

കീഴരിയൂര്‍ തങ്കമല ക്വാറിയില്‍ നടക്കുന്ന ഖനനം നാട്ടുകാരുടെ ഉറക്കം കെടുത്തുന്നു. കീഴരിയൂര്‍ തുറയൂര്‍ പഞ്ചായത്തുകളിലായി 4.9237 ഹെക്ടര്‍ സ്ഥലത്ത് വ്യാപിച്ചു കിടക്കുന്ന

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 13-11- 25  വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ‘ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 13-11- 25  വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ ജനറൽമെഡിസിൻ സർജറിവിഭാഗം ഓർത്തോവിഭാഗം ഇ എൻ