ഇനിമുതൽ സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഓട്ടോ-ടാക്സി പ്ലാറ്റ്‌ഫോമായ ‘കേരള സവാരി’ വഴി ആംബുലൻസ് ബുക്കിംഗും ലഭ്യമാകും

ഇനിമുതൽ സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ഓട്ടോ-ടാക്സി പ്ലാറ്റ്‌ഫോമായ ‘കേരള സവാരി’ വഴി ആംബുലൻസ് ബുക്കിംഗും ലഭ്യമാകും. ഇതുസംബന്ധിച്ച സേവനവ്യവസ്ഥകളിൽ തൊഴിലാളി സംഘടനകളുമായി ധാരണയായിട്ടുണ്ട്. ആംബുലൻസുകൾക്ക് സർക്കാർ അംഗീകൃത നിരക്കായിരിക്കും ഈടാക്കുക. 108 ആംബുലൻസ് സംവിധാനം നിലവിലുള്ളതിനാൽ ആദ്യഘട്ടത്തിൽ അടിയന്തരസേവനങ്ങൾ നൽകില്ല. എന്നാൽ ആശുപത്രിയിലേക്കുള്ള യാത്രകൾ ഉൾപ്പെടെയുള്ള മറ്റ് ആവശ്യങ്ങൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

സംസ്ഥാനത്തെ 9000 സ്വകാര്യ ആംബുലൻസുകളുടെ രജിസ്‌ട്രേഷൻ മോട്ടോർ വാഹന വകുപ്പ് പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ, വിവിധ പൊതുഗതാഗത സംവിധാനങ്ങൾ ഒറ്റ പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുന്നതിന്റെ ഭാഗമായി കൊച്ചി മെട്രോ സേവനങ്ങൾ ഒരു മാസത്തിനുള്ളിൽ കേരള സവാരി ആപ്പിൽ ലഭ്യമാകും. ഇതിലൂടെ മെട്രോ, വാട്ടർ മെട്രോ, ഫീഡർ സർവീസുകൾ എന്നിവയുടെ ടിക്കറ്റുകൾ മൊബൈൽ ആപ് വഴി ബുക്ക് ചെയ്യാൻ സാധിക്കും.

Leave a Reply

Your email address will not be published.

Previous Story

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ദേവസ്വം മുൻ പ്രസിഡന്‍റ് എ പത്മകുമാറിനെ എസ്ഐടി ഉടൻ ചോദ്യം ചെയ്യും

Next Story

തങ്കമല എസ്റ്റേറ്റിൽ നടക്കുന്ന ഖനനത്തിനെതിരെ ദേശീയ ഹരിത ട്രൈബ്യൂണൽ കേസെടുത്തു

Latest from Main News

കടുവ സെന്‍സസിനു പോയ വനം വകുപ്പ് ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു

അട്ടപ്പാടി വനത്തില്‍ കടുവ സെന്‍സസിനു പോയ സംഘത്തിലെ വനം വകുപ്പ് ജീവനക്കാരന്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു. പുതൂര്‍ ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റ്

നിങ്ങളുടെ മൊബൈൽ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്

നിങ്ങളുടെ മൊബൈൽ ഫോണിൽ ഒരു ആപ്പ് ഇൻസ്റ്റാൾ ചെയ്യും മുമ്പ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണമെന്ന മുന്നറിയിപ്പുമായി കേരള പോലീസ്. എല്ലാ അപ്പുകളും എപ്പോ‍ഴും

വർക്കലയിൽ പ്രിൻ്റിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം

വർക്കലയിൽ പ്രിൻ്റിംഗ് പ്രസിനിടയിൽപ്പെട്ട് ജീവനക്കാരിക്ക്  ദാരുണാന്ത്യം. വർക്കല ചെറുകുന്നം സ്വദേശിയായ മീനഭവനിൽ (51) വയസുള്ള മീനയാണ് മരിച്ചത്. വർക്കലയിൽ പ്രവർത്തിക്കുന്ന പൂർണ്ണ

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

തദ്ദേശ തിരഞ്ഞെടുപ്പിൽ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും. ചൊവ്വാഴ്ചയാണ് വോട്ടെടുപ്പ്. പ്രചാരണം അവസാന മണിക്കൂറുകളിലേക്ക്