മൂടാടി ഗ്രാമ പഞ്ചായത്ത് 16ാം വാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായ എം.കെ.മോഹനന് വാർഡ് വികസന സമിതി യാത്രയയപ്പ് നൽകി

മൂടാടി ഗ്രാമ പഞ്ചായത്ത് 16ാംവാർഡ് മെമ്പറും പഞ്ചായത്ത് വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനു മായ എം.കെ.മോഹനന് വാർഡ് വികസന സമിതിയുടെ നേതൃത്വത്തിൽ നടന്ന യാത്രയപ്പ് പന്താലായനി ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻ്റിംങ് കമ്മിറ്റി ചെയർമാൻ കെ.ജീവനന്ദൻ ഉദ്ഘാടനം ചെയ്തു. വികസനസമിതിയുടെ ആദരവും ഉപകാര സമർപ്പണവും ജീവാനന്ദൻ നിർവഹിച്ചു. ആശംസകൾ അർപ്പിച്ച്കൊണ്ട് ബ്ലോക്ക് ആസൂത്രണ സമിതി അംഗം ചേനോത്ത് ഭാസ്ക്കരന്‍, വാർഡ് വികസനസമിതി അംഗങ്ങളായ കൊയിലോത്ത് ബിജീഷ്, വി.ടി.രാമചന്ദ്രൻ, സോമലത മണാണ്ടത്തില്‍, പഞ്ചായത്ത് വികസന സമിതി അംഗം കെ.ടി.നാണു എന്നിവർ സംസാരിച്ചു. വികസന സമിതി അംഗം സിറാജ്മുത്തായം അദ്ധ്യക്ഷം വഹിച്ച ചടങ്ങിൽ വാർഡ് വികസന സമിതി കൺവീനർ ആർ.പി.കെ .രാജീവ്കുമാര്‍ സ്വാഗതവും വികസനസമിതി അംഗം വി.ടി.മനോജ് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Previous Story

ഇന്നോവ കാറും ഇലക്ട്രിക് സ്‌കൂട്ടറും കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന ക്ഷേത്ര പൂജാരി മരിച്ചു

Next Story

വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് കമ്മിറ്റിയുടെ നന്തി യൂണിറ്റ് വാർഷിക ജനറൽ ബോഡി നന്തി വ്യാപാര ഭവനിൽ വച്ച് നടന്നു

Latest from Local News