വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് കമ്മിറ്റിയുടെ നന്തി യൂണിറ്റ് വാർഷിക ജനറൽ ബോഡി നന്തി വ്യാപാര ഭവനിൽ വച്ച് നടന്നു

വ്യാപാരി വ്യവസായി ഏകോപന സമിതി വനിത വിംഗ് കമ്മിറ്റിയുടെ നന്തി യൂണിറ്റ് വാർഷിക ജനറൽ ബോഡി നന്തി വ്യാപാര ഭവനിൽ വച്ച് നടന്നു.
വനിതാ വിംഗ് ജില്ലാ വർക്കിംഗ് പ്രസിഡണ്ട് സൗമിനി മോഹൻദാസ് യോഗം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ സംസ്ഥാന കമ്മിറ്റി മെമ്പർ ഷീബ, നിയോജകമണ്ഡലം പ്രസിഡണ്ട് ബിന്ദു, നിയോജകമണ്ഡലം സെക്രട്ടറി ജസ്ന, നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് ഏ .വി സുഹറ, ഏകോപന സമിതി യൂണിറ്റ് പ്രസിഡൻ്റ് പവിത്രൻ ആതിര, സെക്രട്ടറി സനീർ വില്ലൻ കണ്ടി, സുരേഷ് ഒറിയ, തുടങ്ങിയവർ സംസാരിച്ചു.

യൂണിറ്റ് പ്രസിഡണ്ടായി ജിഷ സൂപ്പർ ലാബ്, സെക്രട്ടറിയായി അഞ്ചു വിക്ടറി, ട്രഷററായി ബീന അക്ഷയ് ഏജൻസീസ് എന്നിവരെയും 11അംഗ എക്സിക്യൂട്ടീവ് മെമ്പർമാരെയും തിരഞ്ഞെടുത്തു. യൂനിറ്റ് പ്രസിഡണ്ട് എ വി സുഹറ അധ്യക്ഷത വഹിച്ച യോഗത്തിൽ, ജിഷ സ്വാഗതവും, അഞ്ചു നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.